Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല... ജനരോഷം ഉയര്‍ന്നിട്ടും ഒരടി പിന്നോട്ട് പോകാത്ത അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നിലയ്ക്ക് നിര്‍ത്താനൊരുങ്ങി അമിത്ഷാ; ലക്ഷദ്വീപില്‍ പരിഷ്‌കാരം അടിച്ചേല്പിക്കില്ല; തിരുമാനമായത് അബ്ദുള്ള കുട്ടിയുമായും ദ്വീപ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍

01 JUNE 2021 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശനം ചെയ്യും

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും ലക്ഷദ്വീപ് ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടതിന് പ്രയോജനം ലഭിച്ചിരിക്കുകയാണ്. ഇനിയും ഇടപെട്ടില്ലെങ്കില്‍ ലക്ഷദ്വീപ് കൈവിട്ടുപോകുമെന്ന സത്യം അവര്‍ പറഞ്ഞു. അതിനാല്‍ ഉടന്‍ തന്നെ കേന്ദ്രം തീരുമാനമെടുത്തു.

ലക്ഷദ്വീപിലെ ജനവിരുദ്ധ നടപടികളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിലപാട് മയപ്പെടുത്തി കേന്ദ്രം. ദ്വീപ് നിവാസികളുടെ അഭിപ്രായം തേടാതെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ദ്വീപിലെ പ്രക്ഷോഭങ്ങളില്‍ മൗനം പാലിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍, കടുംപിടിത്തത്തില്‍ നിന്ന് പിന്മാറുന്നതിന്റെ സൂചന ഇതാദ്യം. അതേസമയം, അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തില്‍ ഷാ പ്രതികരിച്ചില്ല.

 



ഇപ്പോഴത്തേത് കരട് വിജ്ഞാപനമാണ്. അതിലെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിജ്ഞാപനം അതേപടി നടപ്പാക്കില്ല. ലക്ഷദ്വീപിന്റെ പാരമ്പര്യം സംരക്ഷിക്കുന്ന പരിഷ്‌കാരങ്ങളില്‍ ദ്വീപുകാരെ ദ്രോഹിക്കുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും ദ്വീപിലെ ബി.ജെ.പി ഭാരവാഹികള്‍ക്കൊപ്പം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും, ദ്വീപിലെ എം.പി മുഹമ്മദ് ഫൈസലും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയില്‍ ഷാ ഉറപ്പു നല്‍കി.

പരിഷ്‌കാരങ്ങളെക്കുറിച്ച് ദ്വീപുവാസികളുടെ ആശങ്ക പരിഹരിക്കുമെന്നും, ഏതെല്ലാം പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നതില്‍ ജനാഭിപ്രയം തേടുമെന്നും അമിത് ഷാ പറഞ്ഞതായി എ.പി. അബ്ദുള്ളക്കുട്ടി, ലക്ഷദ്വീപ് ബി.ജെ.പി അദ്ധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജി, വൈസ് പ്രസിഡന്റ് അഡ്വ.കെ.പി. മുത്തുക്കോയ എന്നിവര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി ഇന്നലെ അമിത് ഷായെ കണ്ട മുഹമ്മദ് ഫൈസല്‍ എം.പിയും മാദ്ധ്യമങ്ങളോടു പറഞ്ഞു.

 



അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും ഫൈസല്‍ പറഞ്ഞു. അഞ്ചു മാസത്തിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ 15 ദിവസം മാത്രമാണ് ദ്വീപില്‍ താമസിച്ചതെന്നും ഫൈസല്‍ അമിത് ഷായെ അറിയിച്ചു. കേരള നിയമസഭയുടെ പ്രമേയം ലക്ഷദ്വീപ് ജനതയ്ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നുവെന്ന് ഫൈസല്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.

അതിനിടെ, കൊച്ചിയില്‍ നിന്ന് ദ്വീപ് സന്ദര്‍ശനത്തിനൊരുങ്ങിയ യു.ഡി.എഫ് എം.പിമാരായ ബെന്നി ബഹനാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, എം.കെ.രാഘവന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം ഇന്നലെ അനുമതി നിഷേധിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദ്വീപ് സന്ദര്‍ശനത്തിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. സന്ദര്‍ശക പാസില്‍ തങ്ങുന്നവര്‍ ഒരാഴ്ചയ്ക്കകം മടങ്ങാനും നിര്‍ദ്ദേശിച്ചിരുന്നു.

 



ലക്ഷദ്വീപില്‍ കഴിഞ്ഞ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴു വരെ നീട്ടി ജില്ലാ കളക്ടര്‍ എസ്. അസ്‌കര്‍ അലിയുടെ ഉത്തരവ്. കില്‍ത്താന്‍ ഉള്‍പ്പെടെ അഞ്ച് ദ്വീപുകളില്‍ നിശാനിയമവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദ്വീപില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ജനസഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടച്ചിടല്‍ നീട്ടുന്നതെന്നാണ് വിശദീകരണം. എന്തായാലും അമിത്ഷായുടെ ഇടപെടല്‍ വന്നതോടെ പ്രഫുല്‍ ഖോഡ തണുക്കാന്‍ തന്നെയാണ് സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (2 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (2 hours ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (2 hours ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (3 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (3 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (4 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (4 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (4 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (4 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (5 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (5 hours ago)

Malayali Vartha Recommends