മുൻനിര പോരാളികളോട് തന്നെ ഇങ്ങനെ ചെയ്യണം.... ഹോ കഷ്ടം തന്നെ.! അജീഷ് ഇപ്പോഴും ജീവനായി മല്ലിടുന്നു....

കേരളക്കരയെ മുഴുവൻ ദുഖത്തിലാഴ്തിയ ഒരു സംഭവമായിരുന്നു മറയൂരിൽ വാഹന പരിശോധനയ്ക്കിടെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിന്റെ തലയ്ക്ക് കല്ലു കൊണ്ട് ആക്രമിച്ച സംഭവം. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
അജീഷിന്‍റെ തലയിൽ കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അജീഷിനൊപ്പം പരിക്കേറ്റ എസ്എച്ച്ഒ രതീഷ് ആശുപത്രി വിട്ടു വീട്ടിൽ വിശ്രമത്തിലാണ്. രതീഷിന്‍റെ തലയിൽ ആറ് തുന്നലുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനാലാണ് രതീഷ് ആശുപത്രി വിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വാഹന പരിശോധനയ്ക്കിടെ മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിനും എസ്എച്ച്ഒ രതീഷ് ജിഎസിനും ഗുരുതര മർദ്ദനമേറ്റത്.
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഇരുവരെയും ലഹരിയിലായിരുന്ന കോവിൽക്കടവ് സ്വദേശിയായ സുലൈമാൻ എന്നയാൾ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
കല്ലു കൊണ്ടുള്ള ആക്രമണത്തിൽ അജീഷ് പോളിന്‍റെ തലയോട്ടി തകർന്നു പോയിരുന്നു. ഇടത് ചെവിയ്ക്ക് പിറകിലായിട്ടാണ് പരിക്കേറ്റത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിൽ തകർന്ന തലച്ചോറിന്‍റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നു.
വെന്റിലേറ്ററിൽ നിന്നു മുറിയിലേക്കു മാറ്റിയെങ്കിലും സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിനെ ജീവിതത്തിലേക്കു തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് എറണാകുളം രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ. ഗുരുതരാവസ്ഥയിൽ നിന്നു തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ അദ്ദേഹത്തിൽ പ്രകടമായി തുടങ്ങിയത് അൽപം ആശ്വാസം പകരുന്നാണ്.
സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ രതീഷ് പറയുന്നതിങ്ങനെയാണ്. ‘ചൊവ്വാഴ്ച രാവിലെ പതിവു പട്രോളിങ്ങിനിടെയാണ് ആക്രമണം നടന്നത്. തലേദിവസം പ്രതിക്കെതിരെ ഉമ്മ നൽകിയ പരാതിയിൽ ഇവരുടെ വീട്ടിൽ പൊലീസുകാർ പോയി പ്രശ്നം പരിഹരിച്ചിരുന്നു.
അതിൽ ഇയാൾക്കു പകയുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പട്രോളിങ്ങിനിടെ ഇയാൾ ലഹരി ഉപയോഗിച്ചു മാസ്ക് ധരിക്കാതെ നിൽക്കുന്നതു കണ്ടാണ് അടുത്തു ചെല്ലുന്നത്. ലഹരിയിൽ ആയിരുന്നതു കൊണ്ടു തന്നെ പൊലീസിനെ വകവയ്ക്കാതെയായിരുന്നു സംസാരം തുടങ്ങിയതും.
ചോദിക്കുന്നതിനെല്ലാം എതിരായുള്ള മറുപടിയും. അപ്പോഴാണ് ജീപ്പിൽനിന്നിറങ്ങി അയാളെ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്. ഡ്രൈവറാണ് നിരുത്സാഹപ്പെടുത്തിയത്. അവിടെ ചെന്നാലും ഇയാൾ ഒരു പ്രശ്നക്കാരനാണ്, സ്റ്റേഷനിൽ ചെന്നാലും പ്രശ്നമുണ്ടാക്കും.
തൽക്കാലും എന്തെങ്കിലും പറഞ്ഞു വിട്ടാൽ മതിയെന്നു പറഞ്ഞു. അങ്ങനെയാണ് പോടാ എന്നു പറഞ്ഞ് അവനെ വിട്ടു ജീപ്പിലേക്കു തിരികെ കയറുന്നത്.
പരുക്കേറ്റു ചികിത്സയിലുള്ള അജീഷ് ഇവനോടു സംസാരിക്കാൻ പോലും നിന്നിട്ടില്ല. പക്ഷേ ഇവർ അടുത്തടുത്താണ് നിന്നിരുന്നത്. ഇവൻ പോകാൻ തിരിഞ്ഞെങ്കിലും പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോഴായിരുന്നു ആക്രമണം എന്നതിനാൽ പ്രതിരോധിക്കാനായില്ല.
സമീപത്തു കൂട്ടിയിട്ടിരുന്ന കല്ലെടുത്ത് അജീഷിന്റെ തലയിലേക്ക് എറിയുകയായിരുന്നു. ഇതു കണ്ട് അവൻ വീണ്ടും എറിയാൻ തുടങ്ങുന്നതു തടയാനാണ് പെട്ടെന്നു എത്തിയത്.
അപ്പോഴേയ്ക്കും കല്ലേറിൽ അജീഷ് വീണു. പിടിക്കാൻ ചെന്ന തന്നെയും ആക്രമിച്ചു. തലയിൽ നിന്നു രക്തം വന്നു തുടങ്ങി. ഉടൻ തന്നെ ഡ്രൈവർ അജീഷിനെ എടുത്തു വാഹനത്തിൽ കയറ്റി. ഇവനെ പിടിച്ചു വയ്ക്കാൻ നാട്ടുകാരെ ഏൽപിച്ച് പെട്ടെന്നു തന്നെ അര കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി.
അജീഷിന്റെ നില ഗുരുതരമാകുന്നതു മനസിലാക്കി പെട്ടെന്ന് അടിമാലിയിലെ ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു. ഈ സമയം അജീഷ് സുബോധമില്ലാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വിദഗ്ധ ചികിത്സ വേണമെന്നു മനസിലാക്കിയതോടെയാണ് എറണാകുളത്ത് രാജഗിരിയിലേക്ക് എത്തിയത്’ എന്നുമാണ് രതീഷ് പറയുന്നത്.
ആക്രമണം നടന്ന് ആദ്യ 48 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ലെന്നായിരുന്നു ഡോക്ടർ അറിയിച്ചത്. ഈ കോവിഡ് കാലത്ത് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ചു ജോലി ചെയ്യുകയായിരുന്ന പോലസുകാർക്കും മുൻനിര പോരാളികൾക്കും ഇത്തരത്തിൽ ആക്രമണം നടത്തുന്നതിനെ ഒരു കാരണവശാലും വച്ചു പൊറിപ്പിക്കുവാൻ പാടുള്ളതല്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഡോക്ടർമാർക്കെതിരെയും സമാന ആക്രമണങ്ങൾ നടന്നിരുന്നു. ഇതിനെതിരെ തികച്ചും ശക്തമായ നിയമ നടപികൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha