കേരളത്തിന്റെ പോക്ക് എങ്ങോട്ട്? മരണത്തിന് കടിഞ്ഞാൺ ഇടാൻ ഒട്ടു കഴിയുന്നുമില്ല! രോഗമുക്തി ആശ്വാസം പകരുന്നു....

അമ്മയുടെ മൃതദേഹം മകന്റെ സ്ഥലത്തു കൂടി കൊണ്ടു പോകാതിരിക്കാൻ ഗേറ്റിന് മകൻ താഴിട്ട് പൂട്ടുന്നത് പോലെയുള്ള അവസ്ഥയിേക്ക് കേരളം എത്തിനിൽക്കുമ്പോൾ ഭീഷണിയാവുന്നത് കേരളത്തിന്റെ ഭാവിയാണ്.
ഇത്തരത്തിൽ വില്ലനായി അവതരിച്ച കൊറോണ വൈറസ് മനുഷ്യബന്ധങ്ങളിൽ പോലും വിള്ളലും ആഘാതങ്ങളും സൃഷ്ടിച്ച് മുന്നോട്ട് പോകുമ്പോൾ ഇന്ന് കേരളത്തിൽ പുറത്ത് വരുന്ന കണക്കുകൾ തെല്ല് ഒരു ആശ്വാസം പകരുന്നതാണ്.
കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നും മുന്നിൽ മലപ്പുറം ജില്ല തന്നെയാണ്. 6 ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 ലക്ഷത്തോളം പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുമുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,93,284 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 872 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോൾ വ്യക്തമാക്കുന്നത്. പ്രതിദിന കൊവിഡ് കണക്കില്‍ 60% കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് 66 ശതമാനം കൊവിഡ് കേസുകളുമുള്ളത്.
കൊവിഡ് പ്രതിരോധ വാക്സീന്‍ 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും ഒരു ഡോസ് വാക്സീൻ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു.
https://www.facebook.com/Malayalivartha