സംസ്ഥാനത്ത് ഹോം സ്‌റ്റേകളില്‍ മയക്കുമരുന്ന് വില്‍പ്പന നടതത്തതിയ രണ്ടു പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ഹോം സ്‌റ്റേകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ടു പേര്‍ പോലിസ് പിടിയിലായി. കോതമംഗലം സ്വദേശികളായ മുഹമ്മദ് നിസാം (26), ഫര്‍സീന്‍ (26) എന്നിവരെയാണ് ഫോര്‍ട്ട്‌കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് കൊച്ചി ഞാലിപ്പറമ്ബ് ജംഗ്ഷന് സമീപം വെച്ച് നിരോധിത മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎയുമായിട്ടാണ് ഇരുവരെയും പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.
ഫോര്‍ട്ട് കൊച്ചി ഭാഗത്തുള്ള ഹോം സ്‌റ്റേകളില്‍ എത്തുന്ന വിദേശികള്‍ക്കും ഇതര സംസ്ഥാനക്കാര്‍ക്കും നിരോധിത മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പോലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പരിശോധന നടത്തിയത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രതികളുടെ കാറില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.പഴയ കാറുകള്‍ വാങ്ങി വില്‍പ്പന നടത്തുന്ന ബ്രോക്കര്‍മാര്‍ എന്ന വ്യാജേനയാണ് ഇവര്‍ ഫോര്‍ട്ട് കൊച്ചി ഭാഗത്തുള്ള ഹോം സ്‌റ്റേകളില്‍ എത്തുന്നവര്‍ക്കും മറ്റും മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.
ബംഗളുരുവില്‍ നിന്ന് വലിയ തോതില്‍ മയക്കുമരുന്നകള്‍ വാങ്ങി ചെറിയ പൊതികളാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് മയക്കുമരുന്ന് വില്‍പ്പനയുമായി കൂടുതല്‍ ആളുകളുകള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha