വീരപ്പന്‍ മരിക്കും മുന്‍പ് എല്‍.ഡി.എഫിന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം; ബാലകൃഷ്ണ പിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണെന്ന് ഹരീഷ് വാസുദേവന്‍

ആര്‍. ബാലകൃഷ്ണ പിളളയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ ബഡ്ജറ്റില്‍ രണ്ടുകോടി നീക്കിവച്ച നടപടിക്കെതിരെ സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. ബാലകൃഷ്ണ പിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാര്‍ അഴിമതിക്ക് എതിരെ പണ്ട് വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ സഖാക്കള്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മൗനം ആചരിച്ചേക്കും എന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
വീരപ്പന്‍ മരിക്കും മുന്‍പ് എല്‍.ഡി.എഫിന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം. രണ്ടു കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവില്‍ നിന്ന് പോയേനെയെന്നും ഹരീഷ് പരിഹസിച്ചു. വി.എസ്. അച്യുതാനന്ദന്‍ നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനൊടുവില്‍ 2011ലായിരുന്നു ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണ പിളളയ്ക്ക് തടവുശിക്ഷ ലഭിച്ചത്. പിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെ വി.എസ്. സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്
വീരപ്പൻ മരിക്കും മുൻപ് LDF ന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം.
2 കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവിൽ നിന്ന് പോയേനെ.
ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാർ അഴിമതിക്ക് എതിരെ പണ്ട് വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ പ്രിയ സഖാക്കൾ ന്യായീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളത്കൊണ്ട് മൗനം ആചരിച്ചേക്കും, അല്ലേ?
https://www.facebook.com/Malayalivartha