'ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്, ഈ ചെടി ഇവിടെ വളരട്ടെ' പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കഞ്ചാവ് ചെടികള്‍ നട്ട് യുവാക്കള്‍; പരസ്യമായി കഞ്ചാവ് നട്ട പ്രതികളെ കണ്ടെത്താന്‍ സാധിക്കാതെ എക്‌സൈസ് സംഘം; ചെടികള്‍ നശിപ്പിച്ചു

കൊല്ലത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കഞ്ചാവ് ചെടികള്‍ നട്ട് സാമൂഹിക വിരുദ്ധര്‍. കണ്ടച്ചിറയ്ക്ക് സമീപം പൊതുസ്ഥലത്താണ് കഞ്ചാവ് നട്ടത്. റോഡരുകിലും പാലത്തിനു താഴെയുമാണ് ചെടികള്‍ നട്ടത്. കഞ്ചാവ് കേസിലെ പ്രതികളാണ് സംഭവത്തിനു പിന്നിലെന്നാണ് എക്സൈസ് സംശയിക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ ചെടികള്‍ നശിപ്പിച്ചു.
പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സ്ഥലത്ത് കഞ്ചാവ് നട്ടിരിക്കുന്നതായി വിവരം അറിഞ്ഞാണ് എക്സൈസ് എത്തിയത്. 60 സെന്റീമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് കേസില്‍ പ്രതികളായ പ്രദേശവാസികളാണ് ഇതിനു പിന്നിലെന്നാണ് എക്സൈസ് സംശയിക്കുന്നത്.
ലഹരിക്കടിമയായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് ചെടി നടല്‍ നടന്നത്. യുവാവിനായി അന്വേഷണം തുടരുകയാണ്. ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടിയാണെന്നും ഈ ചെടി ഇവിടെ വളരട്ടെ' എന്നുമുളള ആഹ്വാനത്തോടെയാണ് മൂന്നു ചെറുപ്പക്കാര്‍ കഞ്ചാവ് ചെടി ഇവിടെ നട്ടതെന്ന് നാട്ടുകാര്‍ എക്‌സൈസിനോട് പറഞ്ഞു.
തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇവിടെയെത്തി ചെടി പിഴുതെടുത്തത്. ലഹരിക്കടിമയായ ഒരു യുവാവിന്റെ നേതൃത്വത്തിലായിരുന്നു മൂന്നംഗ സംഘം എത്തി കഞ്ചാവ് ചെടി നട്ടതെന്ന് കണ്ടെത്തിയതായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് പറഞ്ഞു.
https://www.facebook.com/Malayalivartha