'ചക്കിക്കൊത്ത ചങ്കരന്‍ എന്നല്ലാതെ എന്ത് പറയാന്‍!'; പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍

പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധവുമായി കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. വില വര്‍ധനവില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണിത്താന്‍. 'പെട്രോള്‍ വിലയില്‍ സെഞ്ച്വറി അടിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന നികുതി കുറക്കാതെ കേരള സര്‍ക്കാര്‍.'- ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചക്കിക്കൊത്ത ചങ്കരന്‍ എന്നല്ലാതെ എന്ത് പറയാനെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:-
പെട്രോള്‍ വിലയില്‍ സെഞ്ച്വറി അടിച്ച്
കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാന നികുതി കുറക്കാതെ
കേരള സര്‍ക്കാര്‍.
ചക്കിക്കൊത്ത ചങ്കരന്‍ എന്നല്ലാതെ എന്ത് പറയാന്‍! ശക്തമായി പ്രധിഷേധിക്കുന്നു.
https://www.facebook.com/Malayalivartha