വില്ലേജ് ഓഫീസര്‍ മണിമലയാറ്റിലേക്കു ചാടി; പിന്നാലെ ചാടിയ അതിഥി തൊഴിലാളിയുടെ രക്ഷാപ്രവർത്തന ശ്രമം വിഫലം; പുഴയിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ചങ്ങനാശേരി സ്പെഷല്‍ വില്ലേജ് ഓഫിസർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

മണിമല ജംഗ്ഷനില്‍ വില്ലേജ് ഓഫീസര്‍ മണിമലയാറ്റിലേക്കു ചാടി. ചങ്ങനാശേരി സ്പെഷല്‍ വില്ലേജ് ഓഫിസര്‍ കങ്ങഴ സ്വദേശി എന്‍. പ്രകാശനാണ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. പ്രകാശന്‍ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ജോയന്റ് കൗണ്‍സില്‍ നേതാവാണ് പ്രകാശന്‍.
പ്രകാശന്‍ ചാടുന്നതു കണ്ട് അതിഥി തൊഴിലാളി യാനുഷ് ലുഗന്‍ ആണ് ഒപ്പം ചാടിയത്. സമീപത്തെ കോഴിക്കടയില്‍ ജീവനക്കാരനാണ് യാനുഷ്. മണിമലയിലെ പാലത്തില്‍ എത്തിയ പ്രകാശന്‍ ബാഗ് അവിടെ വച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു. ഇതു കണ്ട യാനുഷും പിന്നാലെ ചാടി.
പ്രകാശനെ പിടിച്ച് തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശന്‍ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച് ആറ്റിലേക്ക് നീങ്ങുകയായിരുന്നു. പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ യാനുഷിന് തിരികെ കരയിലേക്ക് കയറേണ്ടി വന്നു.
https://www.facebook.com/Malayalivartha