സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ16 വരെ നീട്ടി... ഇതുവരെയുള്ള നിയന്ത്രണൾ ഇനിയും തുടരും...

കേരളത്തിൽ ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടിയതായി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതും.
കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ കേസുകളിൽ കുറവുണ്ടായിരുന്നെങ്കിലും മരണനിരക്ക് കുതിച്ചുയരുകയായിരുന്നു.
ഇതു കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്.
ഇത് പ്രകാരമാണ് സർക്കാർ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ശതമാനത്തിനടുത്ത് നിൽക്കുകയായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. നേരത്തെ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നെങ്കിലും ഇളവുകൾ ഉണ്ടായിരുന്നു. എല്ലാ വ്യവസായസ്ഥാപനങ്ങളും അൻപത് ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.
തുണിക്കടകൾ ജ്വല്ലറി. പുസ്തകവില്പന കടകൾ, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ തുറക്കാം, ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം.
കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗൺ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. എന്നാൽ ടിപിആർ 15 ശതമാനത്തോട് അടുത്ത് നിൽക്കുന്നതു കൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണം ഇളവ് ചെയ്യുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. ഘട്ടം ഘട്ടമായി അൺലോക്ക് എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏതാനും ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണം സ്ഥിരീകരിച്ചു.
ഇന്നലെ 14.27 ശതമാനം ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. മിനിഞ്ഞാന്ന് 14.89 ആയിരുന്നു. ഒരുഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി 30ലേക്ക് ഉയർന്നിരുന്നു.
മേയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എട്ട് മുതൽ 16 വരെയായിരുന്ന ലോക്ഡൗൺ പിന്നീട് 23 വരെയും, പിന്നീട് ജൂൺ ഒമ്പത് വരെയും നീട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha