പതിനായിരം പിന്നിട്ട് കൊവിഡ് മരണങ്ങൾ.! നെഞ്ചത്ത് കൈവച്ച് ജനങ്ങൾ... റെക്കോർഡ് മരണനിരക്കും... എങ്ങോട്ടാ ഈ പോക്ക്!

കേരളത്തിലെ ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി എന്ന വാർത്തകൾ പുറത്ത് വന്നതിന് തൊട്ട് പിന്നാലെ കേരളത്തിലെ കൊവിഡ് മരണങ്ങൾ മലയാളികളെ പിടിച്ച് ഉലയ്ക്കുകയാണ്.
കേരളത്തിനെ വിട്ടൊഴിയാതെ ആശങ്ക ഇപ്പോഴും തുടരുകയാണ് എന്ന് വേണം ഇപ്പോൾ മനസ്സിലാക്കാൻ. എന്ത് ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് നാട്ടിൽ ജനങ്ങളും അധികൃതരും. കൊവിഡും അത് സൃഷ്ടിച്ച പരിണിതഫലങ്ങളും കേരളത്തെ മാത്രമല്ല ലോക രാജ്യങ്ങളെ പോലും അങ്ങേയറ്റം മോശം അവസ്ഥയിൽ കൊണ്ട് എത്തിച്ചിരുന്നു.
എന്നാൽ മറ്റ് ഇടങ്ങളിലെല്ലാം അത് വിട്ടൊഴിഞ്ഞ് തെല്ല് ഒരാശ്വാസം കിട്ടുമ്പോഴും കേരളം ഇപ്പോഴും ദുരിതകയത്തിലാണ്. കേസുകളെ കുറച്ചെങ്കിലും നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇപ്പോഴും കടിഞ്ഞാണിടാൻ കഴിയാത്തത് മരണത്തിലാണ്.
കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേര്‍ രോഗമുക്തി നേടി.
ഇതോടെ 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,83,992 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,32,868 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. നേരത്തെ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നെങ്കിലും ഇളവുകൾ ഉണ്ടായിരുന്നു. എല്ലാ വ്യവസായസ്ഥാപനങ്ങളും അൻപത് ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. തുണിക്കടകൾ ജ്വല്ലറി.
പുസ്തകവില്പന കടകൾ, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ തുറക്കാം, ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം.
കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗൺ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. എന്നാൽ ടിപിആർ 15 ശതമാനത്തോട് അടുത്ത് നിൽക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണം ഇളവ് ചെയ്യുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. ഘട്ടം ഘട്ടമായി അൺലോക്ക് എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.
ഇതോടൊപ്പം, രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന നിർണായകപ്രഖ്യാപനവും മോദി നടത്തി. ജൂൺ 21 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ നൽകുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്സീൻ വാങ്ങി നൽകും.
അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാം. വാക്സീൻ വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സർവീസ് ചാർജ് മാത്രമേ വാങ്ങാനാകൂ, തോന്നിയ വില ഈടാക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഏഴ് കമ്പനികൾ വാക്സീനുകൾ നിർമിക്കുന്നുണ്ട്. നേസൽ വാക്സീൻ - മൂക്കിലൂടെ നൽകുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha