റാസ്പുട്ടീൻ ഡാൻസ് തന്റെ സഹപാഠിക്കൊപ്പം കളിച്ചപ്പോൾ ലൗ ജിഹാദ് ആരോപണം ....NEET എക്സാമുമായി ബന്ധപ്പെട്ട ഒരു ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ ജിഹാദി.... സത്യാവസ്ഥ ഇതാണെന്നു തുറന്നു പറഞ്ഞ് ജാനകി

സഹപാഠിക്കൊപ്പം ഒഴിവ് സമയത്ത് ഡാൻസ് കളിച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന് ഇരയായ മെഡിക്കൽ വിദ്യാർത്ഥിയാണ് ജാനകി ഓംകുമാർ. സംഭവം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും ജാനകിയുടെ പിന്നാലെ കൂടിയിരിക്കുകയാണ് ഒരുകൂട്ടം വർഗ്ഗീയവാദികൾ സൈബറിടത്തിൽ ആക്രമിക്കാൻ പുതിയൊരു കാരണം തേടി നടന്നവർ ഇത്തവണ മെനഞ്ഞെടുത്തത് ഒരു വ്യാജ വാർത്തയാണ് .
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉന്നത കലാലയങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു വെബിനാറിൽ ജാനകി പങ്കെടുത്തതാണ് വിദ്വേഷ പ്രചരണത്തിന് തുടക്കമിടാൻ കാരണം. മെയ് 30 ന് നടന്ന SQIL ന്റെ Futuroid ഓറിയന്റേഷൻ പ്രോഗ്രാമിൽ ജാനകി ഓംകുമാർ പങ്കെടുക്കുകയുണ്ടായി . NEET എക്സാമുമായി ബന്ധപ്പെട്ട ഒരു ഓറിയന്റേഷൻ പ്രോഗ്രാമായിരുന്നു അത്. ഒരു മെഡിക്കൽ വിദ്യാർത്ഥിയും അതോടൊപ്പം സോഷ്യൽ മീഡിയയിൽ താരമായതിനാലുമാണ് ജാനകിയെ അതിൽ മുഖ്യാതിഥിയായി ക്ഷണിച്ചത്.
എന്നാൽ ഇത് സംഘടിപ്പിച്ചത് എസ്.ഐ.ഒ ആണെന്ന വാദത്തോടെയാണ് ആക്രമണം നടക്കുന്നത്. അതിനായി വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരണവും നടത്തിയിട്ടുണ്ട്. യുക്തിവാദി നേതാവ് എന്നറിയപ്പെടുന്ന ജാമിത ടീച്ചറാണ് ജാനകിക്കെതിരെ ആരോപണവുമായി ആദ്യമെത്തിയത്. തുടർന്ന് പ്രതീഷ് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കളും രംഗത്തെത്തിയിരുന്നു.
എന്നാൽ, തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ജാനകി. SQIL അഥവാ Scientific Quest for Ideal Learning ന്റെ NEET എക്സാമുമായി ബന്ധപ്പെട്ട ഈ ഓറിയന്റേഷൻ പ്രോഗ്രാമിലാണ് മെയ് 30നായിരുന്നു ജാനകി പങ്കെടുത്തത്. സെമിനാറിൽ താൻ വെറും അതിഥി മാത്രമായിരുന്നു. ഈ പരിപാടിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് തിയ്യതി മാറ്റി സംഘടനയുടെ പേര് കൂട്ടിച്ചേര്‍ത്താണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ജാനകി പറയുന്നു.
മുൻപ് റാസ്പുട്ടീൻ ഡാൻസ് നവീൻ എന്ന തന്റെ സഹപാഠിക്കൊപ്പം കളിച്ചതിന് ജാനകിക്കെതിരെ ലൗ ജിഹാദ് ആരോപണവുമായാണ് സംഘപരിവാർ എത്തിയത്. അന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ജാനകിക്ക് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്. അതിനാൽ തന്നെ ലവ് ജിഹാദ് ആരോപിച്ച് സൈബർ ആക്രമണം നേരിടേണ്ടിയും വന്നിരുന്നു . അന്ന് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് സ്ഥാപിക്കുന്ന വിധത്തിലാണ് ഇപ്പോൾ പ്രചിരിക്കുന്ന വ്യാജ പോസ്റ്റർ.
ഇതിനെതിരെ SQIL എന്ന സംഘടനയും രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലൂടെയാണ് ജാനകിയെ പിന്തുണച്ചുകൊണ്ട് SQIL കുറിപ്പ് പങ്കുവച്ചത്. കുറിപ്പിൽ പറയുന്നതിങ്ങനെയാണ്...!
" ഹൈസ്കൂൾ മുതലുള്ള മലയാളി വിദ്യാർഥികളിൽ ശാസ്ത്രാവബോധം ഉണ്ടാക്കുവാനും സയൻസിന്റെ അനന്ത സാധ്യതകളിലേക്ക് അവരെ കൈപിടിച്ചുയർത്താനും ലക്ഷ്യമിട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സ്വതന്ത്ര ശാസ്ത്ര കൂട്ടായ്മയാണ് SQIL അഥവാ Scientific Quest for Ideal Learning. ഗോളശാസ്ത്ര മാസാചരണം, പ്രമുഖ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഇന്ത്യയുടെ ഗണിതജ്ഞരുടെ സംഭാവനകൾ, ശാസ്ത്ര പഠനത്തിനുള്ള പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ SQIL നടത്തി വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് sqil.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
മെയ് 30 ന് നടന്ന SQIL ന്റെ Futuroid ഓറിയന്റേഷൻ പ്രോഗ്രാമിൽ കേരളത്തിൽ ഇയ്യിടെ തരംഗമായ റാസ്പുട്ടിൻ ഡാൻസിലെ ജാനകി ഓംകുമാർ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വാസ്തവ വിരദ്ധമായ പ്രചരണം ശ്രദ്ധയിൽ പെട്ടു. NEET എക്സാമുമായി ബന്ധപ്പെട്ട ഈ ഓറിയന്റേഷൻ പ്രോഗ്രാമിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടിയായ ജാനകി യായിരുന്നു മുഖ്യാതിഥി. അതേ സമയം Sqil ന്റെ ബ്രാന്റ് അംബാസിഡറാണ് ജാനകി എന്ന രീതിയിൽ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയകൾ വഴി നടക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികളിൽ സയന്റിഫിക് ടെമ്പർ വളർത്തിയെടുക്കുക എന്നതിനോടൊപ്പം വിവിധങ്ങളായ ഓറിയന്റേഷൻ പ്രോഗ്രാമുകൾ സ്കൂളുകളിലും,എൻജിഒ കളുമായും സഹകരിച്ച് SQIL നടത്തി വരുന്നുണ്ട്. കഴിഞ്ഞ 29 ആം തീയ്യതി നടന്ന അത്തരമൊരു career പ്രോഗ്രാമിന്റെ പോസ്റ്ററിനോടൊപ്പം മെയ് 30 ന് ജാനകി പങ്കെടുത്ത Futuroid പ്രോഗ്രാമിന്റെ പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണ്. തികച്ചും സ്വതന്ത്ര സ്വഭാവത്തിൽ പ്രവർത്തിക്കുന്ന SQIL ന് മറ്റു സംഘടനകളുമായോ മറ്റോ ബന്ധമുണ്ട് എന്ന ആരോപണം ഏറെ വേദനാജനകമാണ്. ജാനകി പങ്കെടുത്ത പ്രോഗ്രാമിന്റെ പോസ്റ്റർ ഇതിനോടൊപ്പം ഷെയർ ചെയ്യുന്നു.
https://www.facebook.com/Malayalivartha