മുണ്ടു മുറുക്കിയുടുത്തും സാഹചര്യങ്ങളോട് പടവെട്ടിയും 3 മക്കളെ ഡോക്ടർമാരാക്കി: ആദിവാസി വിഭാഗത്തിൽ അഭിമാന നേട്ടവുമായി പുഷ്പയും രാഘവനും

ഒന്നും അറിയില്ല.ഭാര്യ ഇല്ലെങ്കിൽ ആയൽക്കാർ ആരെയെങ്കിലും വിളിച്ചാണ് ഗ്യാസ് സ്റ്റൗകത്തിക്കുന്നത്. വീട് പണിയാൻ ഒന്നരലക്ഷം രൂപ സർക്കാരിൽ നിന്നും ലഭിച്ചു. അല്ലാതെ ജീവിതത്തിൽ സർക്കാരിൽ നിന്നും കാര്യമായ സാമ്പത്തീക സഹായം ലഭിച്ചിട്ടില്ല.
ഇപ്പോഴും കൃഷിപ്പണിയുണ്ട്.രണ്ടേക്കറോളം വരുന്ന പുരയിടത്തിൽ ഒട്ടുമിക്ക ഇനം വിളകളുമുണ്ട്.പന്നി ശല്യമാണ് ഇപ്പോഴത്തെ വെല്ലുവിളി.ഇതുകാരണം വീട്ടിൽ നിന്നും കുറച്ചുമാറി നിർമ്മിച്ചിട്ടുള്ള ഈറ്റയോല ഷെഡ്ഡിലാണ് കഴിഞ്ഞ ഒന്നരവർഷത്തോളമായി രാത്രി കഴിച്ചുകൂട്ടുന്നത്.
ഓറഞ്ച് ,മുന്തിരി,റമ്പൂട്ടാൻ,വിവിധ ഇനം പേരകൾ തുടങ്ങി നിരവധി ഇനം പഴച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.പടുതകുളത്തിൽ മീൻവളർത്തലുമുണ്ട്.സിലോപ്പി,പിരാന എന്നിവയാണ് കൂടുതലും.മക്കളുടെ കൂട്ടുകാരാരെങ്കിലും വരുമ്പോൾ നല്ലമീൻ കഴിക്കണമെന്നുപറഞ്ഞാൽ ഇതിൽ രണ്ടോ മൂന്നോ എണ്ണത്തിനെ പിടിച്ച് കറിയാക്കും.പുറത്ത് ആർക്കും കൊടുക്കാറില്ല.
സർക്കാർ തലത്തിൽ നല്ല കർഷകയ്ക്കുള്ള ബഹുമതി പുഷ്പയ്ക്ക് ലഭിച്ചിട്ടുണ്ട്. vഅങ്ങനെ വെല്ലുവിളികളെ അതിജീവിച്ച് വലിയ നേട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് ഈ മാതാപിതാക്കൾ
https://www.facebook.com/Malayalivartha


























