Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലാള്‍ പടയില്ലാതെ കടിഞ്ഞാണ്‍ കിട്ടിയിട്ടെന്തു കാര്യം?; കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്നത് ചത്ത കുതിരയെ നയിക്കാനാണെന്ന പരിഹാസവുമായി അഡ്വ.ബി.ഗോപാലകൃഷ്ണന്‍

09 JUNE 2021 07:22 PM IST
മലയാളി വാര്‍ത്ത

കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്നത് ചത്ത കുതിരയെ നയിക്കാനാണെന്ന പരിഹാസവുമായി ബി.ജെ.പി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനേയും കെ.സുധാകരനേയും അദ്ദേഹം പരിഹസിച്ചത്. 'കാലാള്‍ പടയില്ലാതെ കടിഞ്ഞാണ്‍ കിട്ടിയിട്ടെന്തു കാര്യം? ചത്ത കുതിരയുടെ കടിഞ്ഞാണാണ് സുധാകരന്റെ കയ്യില്‍, സുധാകരനല്ല സാക്ഷാല്‍ ദേവേന്ദ്രന്‍ വന്നാലും, കാലാള്‍പ്പടയില്ലാതെ, ചത്ത കുതിരയില്‍ സവാരി ചെയ്യാന്‍ കഴിയില്ലെന്നും ' ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.

 

 

അഡ്വ.ബി.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാലാള്‍ പടയില്ലാതെ കടിഞ്ഞാണ്‍ കിട്ടിയിട്ടെന്തു കാര്യം? ചത്ത കുതിരയുടെ കടിഞ്ഞാണാണ് സുധാകരന്റെ കയ്യില്‍, സുധാകരനല്ല സാക്ഷാല്‍ ദേവേന്ദ്രന്‍ വന്നാലും, കാലാള്‍പ്പടയില്ലാതെ, ചത്ത കുതിരയില്‍ സവാരി ചെയ്യാന്‍ കഴിയില്ല. അടിത്തട്ടില്‍ അഴിച്ച്‌ പണിയും എന്നാണ് സുധാകരന്‍ പറയുന്നത് പക്ഷെ അടിത്തട്ടുണ്ടെങ്കിലല്ലേ അഴിച്ചു പണിയാന്‍ പറ്റൂ? ഇടത്പക്ഷത്തിന്റെ ബി ടീം ആയി പ്രവര്‍ത്തി ക്കുന്ന കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് ആര് വന്നിട്ട് എന്ത് കാര്യം? ദേശീയ തലത്തില്‍ ഇടത് പക്ഷത്തിന്റെ നയത്തെ എതിര്‍ക്കാന്‍ സുധാകരന് കഴിയുമൊ? മുഖ്യശത്രു ബി.ജെ.പിയാണെന്ന് വി.ഡി.സതീശനും, കെ.മുരളീധരനും പറയുന്നതിന്റെ പിന്നില്‍ മത ഭീകര ജീഹാദികളുമായി സഖ്യത്തിന് തയ്യാറാണെന്ന ഹിഡന്‍ അജണ്ടയാണ്. ജിഹാദി രാഷ്ട്രീയത്തിന്റെ തുപ്പല്‍ കോളാമ്ബിയായി മാറാനുള്ള വ്യഗ്രതയാണ് കോണ്‍ഗ്രസ്സ് കാണിക്കുന്നത്. ഈ കാര്യത്തില്‍ സുധാകരന്‍ നിലപാട് വ്യക്തമാക്കണം. ജിഹാദി രാഷ്ട്രീയത്തിനെ ഭയപ്പെടുന്ന ക്രൈസ്തവ സഭ അടക്കമുള കേരള ജനതക്ക് സുധാകരന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്.

കമ്മ്യൂണിസ്‌ററ് ഫാസിസത്തിനെതിരെയാണ് സുധാകരന്റെ പോരാട്ടമെങ്കില്‍ കമ്മ്യൂണിസ്‌ററ് പാര്‍ട്ടിക്ക് രണ്ട് ഫാസിസമുണ്ടൊ? കേരളത്തില്‍ ഒരു ഫാസിസവും ഡല്‍ഹിയില്‍ വേറെ ഒരു ഫാസിസവുമാണൊ? കമ്മൂണിസമെന്ന് പറഞ്ഞാല്‍ തന്നെ ഫാസിസമാണ്. അത് ഇന്ത്യയിലും, റഷ്യയിലും, ചൈനയിലും എല്ലാം ഒരു പോലെയാണ്. കോണ്‍ഗ്രസ്സിനോട് ഒരു മൃദുസമീപനവും ബി.ജെ.പിക്ക് ഇല്ല. അറക്കല്‍ ബീവിയെ കെട്ടാന്‍ അര സമ്മതം പോലെയാണ് കോണ്‍ഗ്രസ്സിലെയും സി.പി.എം ലേയും ചര്‍ച്ച. ബി.ജെ.പിയോട് സഖ്യം എന്നാണ് രണ്ട് മുന്നണികളും പറയുന്നത്. ഇത് തന്നെ ബി.ജെ.പിയുടെ പ്രസക്തിയെയാണ് കാണിക്കുന്നത്. എന്തായാലും കാലാള്‍ പട ഇല്ലാത്ത സൈന്യാധിപനായ സുധാകരന് ആശംസകള്‍ അര്‍പ്പിക്കുന്നു. ഇനി രാഷ്ട്രീയ യുദ്ധഭൂമിയില്‍ കാണാം. നമോവാകം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (20 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends