'ഇന്ദിരാ ഗാന്ധിയും ഇ.എം.എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ല'; കൊടകര കുഴല്‍പ്പണകേസില്‍ പിണറായി വിജയനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണകേസില്‍ പിണറായി വിജയനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുന്നെന്ന് ആരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭാസുരേന്ദ്രന്‍. ബി.ജെ.പിക്ക് വോട്ട് മാത്രമാണ് കുറഞ്ഞതെന്നും പ്രവര്‍ത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ബി.ജെ.പിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവര്‍ത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല. അത് തകര്‍ക്കാന്‍ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കില്ല. ഇന്ദിരാ ഗാന്ധിയും ഇ.എം.എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി വിജയന്‍ ഓര്‍ത്താല്‍ നന്ന്' ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















