ആഞ്ഞടിച്ചപ്പോള്‍ അന്തംവിട്ടു... വിവാദത്തിലായ ബിജെപി സംസ്ഥാന നേതൃത്വത്തെ നെഞ്ചോട് ചേര്‍ത്ത് അബ്ദുള്ള കുട്ടി; കള്ളപ്പണക്കാരെ വിറപ്പിച്ച നരേന്ദ്ര മോദിയുടെ പ്രസ്ഥാനമാണ്, കൊടകര നുണ കൊണ്ട് തളര്‍ത്താം എന്ന് കരുതണ്ട; കരുത്തേകി അബ്ദുള്ളക്കുട്ടി

വല്ലാത്തൊരു സമ്മര്‍ദത്തിലായ സംസ്ഥാന ബിജെപി നേതൃത്വത്തെ കരകയറ്റി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. കൊടകര കുഴല്‍പ്പണക്കേസ് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് അബ്ദുള്ളക്കുട്ടി.
'കള്ളപ്പണക്കാരെ വിറപ്പിച്ച' നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ 'കൊടകര നുണ' കൊണ്ട് തളര്‍ത്താം എന്ന് കരുതേണ്ടെന്നും 'പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി നിന്ന പ്രസ്ഥാനമാണ്' ബിജെപിയെന്നുമാണ് അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്.
കേരളത്തിലെ 140 മണ്ഡലങ്ങളിലും ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് എല്‍ഡിഎഫ് ആണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നുണ്ട്. ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച 'പ്രതിഷേധ ജ്വാല'യുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കുറിപ്പ് ഇങ്ങനെയാണ്...
'അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട.പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് ഗ. സുരേന്ദ്രന്റത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിക്ക് തുടര്‍ഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് LDF ആണ്. ഡീമോണിറ്റയ്‌സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളര്‍ത്താം എന്ന് കരുതരുത്.
കള്ളകേസ് കൊണ്ട് ഒരു കടുകുമണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല.കേരളത്തിലെ ആദിവാസി നേതാവിനെ, സി കെ ജാനുവിനെ നിങ്ങള്‍ വേട്ടയാടുന്നത് അധഃസ്ഥിത ജനത പൊറുക്കില്ല. ആഖജ കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരും.
അതേസമയം ബി.ജെ.പി നേതാക്കളെയും കുടുംബത്തെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നീക്കം നടത്തുന്നതായി ആരോപിച്ച് സംസ്ഥാനത്തെ 10,000ല്‍ അധികം കേന്ദ്രങ്ങളില്‍ ബി.ജെ.പി പ്രതിഷേധ ജ്വാല നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11നായിരുന്നു സമരജ്വാല.
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പന്തംകൊളുത്തിയും പ്ലക്കാര്‍ഡുകളേന്തിയും പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഓണ്‍ലൈനില്‍ തൃശൂരിലെ സമരജ്വാലയെ അഭിസംബോധന ചെയ്തു. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാടാന്‍ ബി.ജെ.പിക്ക് മാത്രമേ ശേഷിയുള്ളൂവെന്നതു കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ ബി.ജെ.പിക്കെതിരെ ആക്രമണം നടത്തുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്നതില്‍ പിണറായി വിജയന്‍ മമത ബാനര്‍ജിയുമായി മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ബംഗാള്‍ മോഡല്‍ ഉന്മൂലന രാഷ്ട്രീയം കേരളത്തില്‍ നടപ്പിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.
തനിക്ക് ശേഷം തന്റെ മരുമോനെന്ന നയമാണ് അദ്ദേഹത്തിനെന്നും വി.മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന പ്രതിഷേധ ജ്വാലയില്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍,സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടിയും കരമന ജയനും ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha