ത്രില്ലടിപ്പിച്ച ക്ലൈമാക്‌സ്...10 വര്‍ഷക്കാലം തനിക്കുള്ളത് പകുത്ത് നല്‍കി അവളെ ഊട്ടി; നില്‍ക്കക്കള്ളി ഇല്ലാതായത് കൊറോണ സമയവും ലോക്ഡൗണും ഭക്ഷണത്തിനും വരുമാനത്തിലും പ്രതിസന്ധി ആയതോടെ; സാജിതയുടെ ഒളിവുജീവിതത്തിന് അങ്ങനെ അവസാനമായി

ഈ കൊറോണയും ലോക് ഡൗണും ഇല്ലായിരുന്നെങ്കില്‍ സാജിതയും അനശ്വര പ്രണയവും ഇപ്പോഴും പുറത്തറിയുമായിരുന്നില്ല. കാണാതായ മകള്‍ക്കു വേണ്ടി മാതാപിതാക്കള്‍ കാത്തിരുന്നത് 10 വര്‍ഷമാണ്. ഇത്രയും നാളും തൊട്ടടുത്തുതന്നെ അവളുണ്ടായിരുന്നുവെന്നു വിശ്വസിക്കാനാകുന്നില്ല
അവര്‍ക്ക്. സാജിതയുടെ അമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അവള്‍ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴുമെല്ലാം. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു.. കണ്ടപ്പോള്‍ സമാധാനമായി. ഇത്ര കൊല്ലം എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഏതെങ്കിലും നാട്ടില്‍ കാണുമെന്ന് ഊഹിച്ചു. പക്ഷേ തൊട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ലെന്നാണ് അമ്പരപ്പോടെ മാതാപിതാക്കള്‍ പറയുന്നത്. കൊറോണ സമയവും ലോക്ഡൗണും ഭക്ഷണത്തിനും വരുമാനത്തിലും പ്രതിസന്ധി ആയതോടെയാണ് സാജിതയുടെ ഒളിവുജീവിതത്തിന് അവസാനമായത്.
റഹ്മാന്റെയും സാജിതയുടെയും ജീവിതകഥ, ഈ വാര്‍ത്ത അറിഞ്ഞവര്‍ക്ക് മാത്രമല്ല, അയല്‍വീട്ടിലെ താമസക്കാര്‍ക്കും സ്വന്തം നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുപോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. വിശ്വസിക്കാനും കഴിയുന്നില്ല... അവരു പറയുന്നത് കേട്ടിട്ടു വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല... ഇതാണ് നാട്ടുകാരുടെ അവസ്ഥ. ജാതിയോ മതമോ ഒന്നും നോക്കാതെ ഒരുമിച്ചു നില്‍ക്കുന്ന ജനങ്ങളുള്ള നാട്ടില്‍ എന്തിന്റെ പേരിലായിരുന്നു ഈ സാഹസിക ഒളിവുജീവിതം എന്ന ചോദ്യം നാട്ടുകാര്‍ പരസ്പരം ചോദിക്കുന്നു.
പ്രണയിച്ച യുവതിയെ 10 വര്‍ഷം വീട്ടില്‍ ഒളിപ്പിച്ച യുവാവിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോള്‍, പുറത്തെത്തിയ പെണ്‍കുട്ടി സാജിതയും അവളെ ഒളിപ്പിച്ച റഹിമാനും ആ പത്തു വര്‍ഷത്തെ അനുഭവങ്ങള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നു. തന്റെ വീട്ടുകാരെ ഭയന്നാണ് സാജിതയെ വീട്ടില്‍ ഒളിപ്പിക്കേണ്ടിവന്നതെന്ന് റഹിമാന്‍ പറയുന്നു.
രണ്ടു കൊല്ലം പ്രണയിച്ചു. പെട്ടെന്ന് ഒരു ദിവസം അവള്‍ ഇറങ്ങിവന്നു. വീട്ടിലിരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞു. എനിക്കു കുറച്ചു പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയപ്പോള്‍ വൈകി. പക്ഷേ ആ പണം വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ ഞങ്ങള്‍ക്ക് എങ്ങും പോകാന്‍ പറ്റിയില്ല. 10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്നത് ഓര്‍ക്കാന്‍പോലും വയ്യ. ഭാര്യയ്ക്കു ഞാന്‍ ഭക്ഷണമൊക്കെ എത്തിച്ചു കൊടുത്തിരുന്നു.
ഇലക്ട്രോണിക്‌സ് കാര്യങ്ങളോട് എനിക്കു താല്‍പര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലില്‍ തൊട്ടാല്‍ ഷോക്ക് അടിക്കുന്ന സംവിധാനം ഒരുക്കിയത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ് കാലം വന്നതോടെ വീട്ടുകാര്‍ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തും കൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വര്‍ഷമായി ഭാര്യയ്ക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിയൊക്കെ വരുമ്പോള്‍ പാരസെറ്റമോളും മറ്റും വാങ്ങിക്കൊടുത്തു എന്നാണ് റഹിമാന്‍ പറയുന്നത്.
പത്തുവര്‍ഷം ഒരൊറ്റമുറിയില്‍ത്തന്നെ കഴിയേണ്ടിവന്ന അനുഭവം മറ്റൊരാളെ പറഞ്ഞുമനസ്സിലാക്കാനാകില്ലെന്ന് സാജിത പറയുന്നു. ഭര്‍ത്താവ് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമില്‍ ടിവി വച്ചിരുന്നു. ഹെഡ്‌സെറ്റ് വച്ച് അത് കേള്‍ക്കും. അങ്ങനെയാണ് റഹിമാന്‍ ജോലിക്ക് പോകുമ്പോള്‍ സമയം ചെലവഴിച്ചിരുന്നത്. എന്റെ വീട്ടുകാര്‍ വിളിച്ചു. ഇപ്പോള്‍ സമാധാനമായെന്നും സാജിത പറയുന്നു.
എന്തായാലും സാജിതയുടേയും റഹിമാന്റേയും അനശ്വര പ്രണയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തിക്കയറുകയാണ്. അവരാകട്ടെ മനസമാധാനത്തോടെ ജീവിതത്തിലേക്കും കടക്കുന്നു.
" f
https://www.facebook.com/Malayalivartha