കെ സുരേന്ദ്രനെ കുഴലില്‍ കയറ്റാന്‍ പോയ പിണറായിയെ മരത്തില്‍ കയറ്റി കേന്ദ്രം: ഒരു അഡ്ജസ്റ്റ്‌മെന്റൊക്കെ വേണ്ടേ സഖാവേ?

മുട്ടില്‍ മരം മുറി കേസില്‍ കേന്ദ്ര അന്വേഷണം വരുന്നതായി സൂചന. കെ.സുരേന്ദ്രന്റെ ആവശ്യപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ബി ജെ പി യെ പ്രതിസന്ധിയിലാക്കിയതിന്റെ ഫലമായിരിക്കും കേന്ദ്ര അന്വേഷണം എന്നാണു വിവരം. മരം മുറി കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. തെരഞ്ഞടുപ്പിന് മുമ്പ് തന്നെ സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചതായി കേന്ദ്രം മനസിലാക്കിയിട്ടുണ്ട്.
തടി കയറ്റുമതിക്കാരാണ് മരംമുറിയിലെ കളളക്കളി സര്‍ക്കാരിനെ അറിയിച്ചത് . ഇവര്‍ കൊച്ചിയില്‍ ബിസിനസ് നടത്തുന്നവരാണ്. ഇവര്‍ 2021 ഫെബ്രുവരി ആറിന് വനം വകുപ്പ് സിസിഎഫിന് ഒരു കത്ത് നല്‍കിയിരുന്നു.പ്രസ്തുത കത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതോടെയാണ് സര്‍ക്കാരിന്റെ കള്ളകളി പാളിയത് .
റോജി അഗസ്റ്റിന്റെ സൂര്യ ടിംബേഴ്‌സില്‍ എത്തിയത് 18 ലക്ഷം രൂപയുടെ ഈട്ടി തടികളെന്നാണ് കത്തിലുള്ളത്. ഇതിന് വിദേശത്തേക്ക് കയറ്റി അയക്കാനുളള ഫോം 3 ഉണ്ടായിരുന്നില്ലെന്നും പല തവണ ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കിയില്ലെന്നും മലബാര്‍ ടിമ്പേഴ്‌സ് പറഞ്ഞു. ഫോം 3 ഇല്ലെങ്കില്‍ അതിന് അര്‍ത്ഥം കള്ള തടി ആണെന്നാണ്.
രേഖകള്‍ നല്‍കാമെന്ന് പലതവണ പറഞ്ഞിട്ടും കൊണ്ടുവന്നില്ല. ഇതോടെയാണ് നിയമവിരുദ്ധമായ ഈട്ടിത്തടിയാണെന്ന് സംശയമുദിച്ചതെന്നും മലബാര്‍ ടിമ്പേഴ്‌സ് വ്യക്തമാക്കി. ഇത് വനംവകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മലബാര്‍ ടിമ്പേഴ്‌സിന്റെ കത്തിലുണ്ട്.
ഇതിന് മറുപടിയായിട്ടാണ് സിസിഎഫ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. അമേരിക്കയില്‍ എത്തിച്ച് വയലിന്‍ ഉണ്ടാക്കാനാണ് ഈട്ടിത്തടി വാങ്ങിയതെന്നും മലബാര്‍ ടിമ്പേഴ്‌സ് പറഞ്ഞു. ഒരുകോടി നാല്‍പ്പത് ലക്ഷം രൂപ റോജി അഗസ്റ്റിന് നല്‍കിയിട്ടുണ്ടെന്നും പണം തിരികെ കിട്ടാന്‍ നിയമ നടപടിയും തുടങ്ങിയെന്നും മലബാര്‍ ടിമ്പേഴ്‌സ് പറഞ്ഞു.
തടി മൊത്ത കച്ചവടക്കാര്‍ തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ അത് ഗൗരവമായി എടുത്തില്ലെങ്കില്‍ അതിനല്‍ത്ഥം അതില്‍ എന്തോ കള്ളകളി ഉണ്ടെന്നാണ്.
ഇത്തരം കാര്യങ്ങളാണ് കേന്ദ്രം അന്വേഷിക്കുക. അതേ സമയം മരം മുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടുവെന്നാരോപിച്ച് പിടി തോമസ് എംഎല്‍എ രംഗത്തെത്തിയതും അന്വേഷണ വിധേയമാകും. പ്രതികളെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ തോമസ് പുറത്തുവിട്ടു.
മരം മുറി കേസിലെ പ്രതികള്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തുവെന്നായിരുന്നു ആരോപണം. എന്നാല്‍ പി ടി തോമസ് ആരോപണമുന്നയിച്ച കാലഘട്ടത്തില്‍ താനല്ല, മുഖ്യമന്ത്രിയെന്നായിരുന്നു പിണറായിയുടെ വിശദീകരണം. തെറ്റിദ്ധാരണ പരത്തുന്ന ആരോപണമുന്നയിച്ച പിടി തോമസ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി.
സഭയില്‍ മുഖ്യമന്ത്രി ഉന്നയിച്ച ആക്ഷേപത്തിന് മറുപടി നല്‍കാന്‍ സ്പീക്കറുടെ അനുമതി തേടിയങ്കിലും കിട്ടിയില്ലെന്ന് പി ടി തോമസ് വിശദീകരിച്ചു. തുടര്‍ന്ന് ഇന്ന് വോട്ട്ഓണ്‍ ചര്‍ച്ചക്കിടെ എല്‍ദോസ് കുന്നപ്പള്ളിയില്‍ നിന്ന് സമയം വാങ്ങി തന്റെ ഭാഗം വിശദീകരിക്കുകയായിരുന്നു.
മരം മുറി കേസിലെ പ്രതികള്‍ 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ്ഹാസില്‍ മാംഗോ മൊബൈല്‍ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മുകേഷ് എംഎല്‍എ ക്ഷണിച്ചതനുസരിച്ച് മുഖ്യമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു. എന്നാല്‍ സംഘാടകരുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ഇന്റലിജന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അവസാന നിമിഷം ഈ ചടങ്ങ് ഒഴിവാക്കി. ഫെബ്രുവരി 24ന് കോഴിക്കോട് എംടിയെ ആദരിക്കുന്ന ചടങ്ങില്‍ ഇതേ വ്യക്തികളെ മുഖ്യമന്ത്രി കണ്ടു. ചടങ്ങിന്റെ ഫോട്ടോയും പിടി തോമസ് പുറത്തുവിട്ടു.
ഉത്തമബോധ്യത്തോടെയാണ് താന്‍ സഭയിലും പുറത്തും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പി ടി തോമസ് വ്യക്തമാക്കി. താന്‍ പുറത്ത് വിട്ട ഫോട്ടോയുടെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍ കേസെടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞിട്ടില്ല.
ഒരു മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ അഴിമതി കേസില്‍ കുരുക്കി നാറ്റിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ബി.ജെ പി യെ തൊടാതിരുന്നെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ല. അഞ്ഞൂറും അറുന്നൂറും വര്‍ഷങ്ങള്‍ പഴക്കമുള്ള ആയിര കണക്കിന് മരങ്ങളാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വെട്ടി മാറ്റിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിക്കും സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാരണം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ കുരുങ്ങും. അതിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha