സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ഇന്ന് അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം ഇവയും തുറക്കും, രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാൻ അനുമതി, ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ലോക്ക് ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചപ്പോൾ തന്നെ വെള്ളിയാഴ്ച കൂടുതൽ ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം തന്നെ ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പുസ്തകങ്ങള്‍ ചെരുപ്പ്, തുണി തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രവർത്തിക്കുന്നതാണ്. മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാൻ അനുമതി നൽകി. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. നിലവിലുള്ള ഇളവുകൾക്ക് പുറമെയാണ് ഇന്ന് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്.
നാളെ, മറ്റന്നാൾ; കൂടുതൽ നിയന്ത്രണങ്ങൾ
നാളെയും മറ്റന്നാളും കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല; ഹോംഡെലിവറി മാത്രം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. നിർമാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.
അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,10,418 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1931, കൊല്ലം 1596, മലപ്പുറം 1540, എറണാകുളം 1525, തൃശൂര്‍ 1347, പാലക്കാട് 837, കോഴിക്കോട് 999, ആലപ്പുഴ 842, കണ്ണൂര്‍ 705, ഇടുക്കി 656, കോട്ടയം 547, കാസര്‍ഗോഡ് 429, പത്തനംതിട്ട 415, വയനാട് 166 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് 11 വീതം, കണ്ണൂര്‍ 8, തൃശൂര്‍ 7, കൊല്ലം 6, തിരുവനന്തപുരം 5, പത്തനംതിട്ട, വയനാട് 4 വീതം, കോട്ടയം 3, പാലക്കാട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,994 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1481, കൊല്ലം 1858, പത്തനംതിട്ട 513, ആലപ്പുഴ 1540, കോട്ടയം 742, ഇടുക്കി 575, എറണാകുളം 2043, തൃശൂര്‍ 1254, പാലക്കാട് 1677, മലപ്പുറം 3392, കോഴിക്കോട് 1303, വയനാട് 278, കണ്ണൂര്‍ 922, കാസര്‍ഗോഡ് 416 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,35,298 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,42,242 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
https://www.facebook.com/Malayalivartha