ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു

ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. പൊതാവൂരിലെ കെ.എം. സനോജ് (33) ആണ് മരിച്ചത്. കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് സബ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.
രണ്ടാഴ്ച മുമ്ബാണ് ജോലിക്കിടെ സനോജിന് ഷോക്കേറ്റത്.ഇതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. റിട്ട. അധ്യാപകന്‍ ഇ.വി. കേളപ്പന്റെയും കെ. എം. ശാരദയുടെയും മകനാണ്.
ഭാര്യ: നിഷിത (റെയില്‍വേ ജീവനക്കാരി). മകന്‍: ദേവാന്‍സ്.
"
https://www.facebook.com/Malayalivartha