മകളെ കാണാത്ത വേദനയിൽ നീറിനീറി മാതാപിതാക്കൾ: രഹസ്യ മുറിയിലിരുന്ന് മാതാപിതാക്കളെ കൺകുളിർക്കെ കണ്ട് മകൾ : ഉള്ളുലയ്ക്കുന്ന വാക്കുകളുമായി അവർ

അച്ഛനും അമ്മയ്ക്കും ഇതുവരെയും ആ സത്യം ഉൾക്കൊള്ളാനാകുന്നില്ല..... കാണാതായ മകൾ പത്ത് വർഷങ്ങൾക്കുശേഷം തങ്ങൾക്കു മുന്നിൽ വന്നു നിൽക്കുന്നതിന്റെ അമ്പരപ്പിൽ നിന്നും ആ മാതാപിതാക്കൾ ഇതുവരെ മുക്തമായിട്ടില്ല.കാണതായ മകൾക്കു വേണ്ടി മാതാപിതാക്കള്‍ കാത്തിരുന്നത് 10 വർഷമാണ്. ഇത്രയും നാളും തൊട്ടടുത്തുതന്നെ അവളുണ്ടായിരുന്നുവെന്നു വിശ്വസിക്കാനാകുന്നില്ല ആ അച്ഛനും അമ്മയ്ക്കും . ‘ അതിനേക്കാളേറെ അതിശയം സ്വന്തം മാതാപിതാക്കളെ മറഞ്ഞിരുന്നു ആ പെൺകുട്ടി കാണാറുണ്ടായിരുന്നു എന്നതാണ്.
അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴുമെല്ലാം. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു എന്ന് സാജിതയുടെ അമ്മ പറയുമ്പോൾ അമ്മ മനസ്സിലുണ്ടാകുന്ന വിങ്ങലും ദുഃഖവുമെല്ലാം ആ വാക്കുകളിൽ അടങ്ങിയിരിക്കുന്നു. മകളെ കണ്ടപ്പോൾ സമാധാനമായി എന്ന അവരുടെ വാക്കുകളിൽ സകല ആകുലതകളും ഓടിമറയുന്നതു കാണാം. ഇത്രയും വർഷം മകൾ എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു.
ഏതെങ്കിലും നാട്ടിൽ കാണുമെന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ ഇത്രയും തൊട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല എന്ന് മാതാപിതാക്കൾ പറയുമ്പോൾ അവരുടെ ഉള്ളിലെ അതിശയവും,ഉണ്ടായ ഞെട്ടലും ഇതുവരെ അടങ്ങിയിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. സജിതയുടെ ഒളി ജീവിതത്തിന് അവസാനം കുറിച്ചത് ലോക് ഡൗണാണ്. കൊറോണ കാരണം ലോക്ക് ഡൗണിലായതോടെ ഭക്ഷണത്തിനും വരുമാനത്തിലും കുറവുകളും ബുദ്ധിമുട്ടുകളും വന്നതോടെയാണ ആയതോടെയാണ് സാജിതയുടെ ഒളിവുജീവിതത്തിന് അന്ത്യം കുറിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
10 വർഷമായി ഒരു പെൺകുട്ടിയെ രഹസ്യ മുറിയിൽ കാമുകൻ ഒളിപ്പിച്ചു എന്ന ഈ വാർത്ത കേരളത്തിലുള്ള ഓരോ ജനങ്ങളെയും വളരെയധികം ഞെട്ടിച്ചതാണ്. ഈ വാർത്ത അറിഞ്ഞവർക്ക് മാത്രമല്ല, അയൽവീട്ടിലെ താമസക്കാർക്കും സ്വന്തം നാട്ടുകാർക്കും സുഹൃത്തുക്കൾക്കുപോലുംഈ സംഭവത്തിന്റെ അന്ധാളിപ്പ് മാറിയിട്ടില്ല. റഹ്മാന്റെയും സാജിതയുടെയും പ്രണയവും ഒളി ജീവിതവും പലർക്കും കൗതുകകരമാണ്. വിശ്വസിക്കാനും കഴിയുന്നില്ല... ഒന്നും അങ്ങോട്ട്nവിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല എന്നാണ് ഇപ്പോൾ ഓരോരുത്തരുടെയും അവസ്ഥ.മതമോ ഒന്നും നോക്കാതെ ഒരുമിച്ചു നിൽക്കുന്ന ജനങ്ങളുള്ള നാടാണ് അത്. എവിടെ എന്തിനായിരുന്നു ഇങ്ങനെയൊരു സാഹസിക ഒളിവുജീവിതം എന്ന കാര്യം വലിയ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു. ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്നാണ് സാജിദ വെളിപ്പെടുത്തുന്നത്. റഹ്മാനായിട്ട് ഒരു ബുദ്ധിമുട്ടും തനിക്ക് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
ഭക്ഷണത്തിന്റെ പകുതി തന്നിരുന്നു. മുറിയിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹ്മാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിച്ചിരുന്നത്. എന്റെ വീട്ടുകാർ വിളിച്ചു. ഇപ്പോള്‍ സമാധാനമായി– എന്നും സാജിദ് പറയുമ്പോൾ പത്തു വർഷങ്ങൾക്കു ശേഷം പുറം ലോകം കണ്ട ഒരു വ്യക്തിയുടെ സന്തോഷമ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്.
ഒളിവു ജീവിതത്തെക്കുറിച്ച് റഹ്മാൻ പറയുന്നത് ഇങ്ങനെയാണ് 'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു. കുറച്ചു പണം കിട്ടാനുണ്ടായിരുന്നു. വൈകിയാണ് അത് കിട്ടിയത്. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യയ്ക്ക് ഞാൻ കൊടുത്തിരുന്നു. ഇലക്ട്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്.
ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യയ്ക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.'– അങ്ങനെ വളരെ അത്ഭുതകരമായ ഒരു സംഭവം തന്നെയാണ് പാലക്കാട് അരങ്ങേറിയിരുന്നത്.
https://www.facebook.com/Malayalivartha