പട്ടയഭൂമിയിലെ മരംമുറി: റവന്യൂ സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ പടനീക്കം

മരംമുറി ഉത്തരവ് വിവാദമായതിന് തുടര്‍ന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെകട്ടറി ഡോ.എ.ജയതിലകിനെതിരെ പടനീക്കം. അനധികൃത പാറപൊട്ടിച്ച ക്വാറി മാഫിയ മുതല്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ കസേര സ്വപ്നം കാണുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍വരെ ഇക്കാര്യത്തില്‍ രംഗത്തിറങ്ങിയെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമത്തോട് പറഞ്ഞു.
സര്‍ക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പല തീരുമാനത്തിലും മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അത് സി.പിഎം- സി.പി.ഐ തര്‍ക്കമായും മാറിയിരുന്നു. പിന്നില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞതോടെ ജയതിലക് പലരുടെയും കണ്ണിലെ കരടായി. മുന്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് വഴിവിട്ട തീരുമാനങ്ങളുമായെത്തിയ പല ഫയലുകളും സെക്രട്ടറി തടഞ്ഞിരുന്നു. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിന്റെ പാട്ടം ഇളവ് നല്‍കാനുള്ള തീരുമാനത്തോട് വിയോജിച്ചതും വിവാദമായി.
ഹാരിസണ്‍സ് ഭൂമി സംബന്ധിച്ച് സിവില്‍കേസ് നല്‍കാനുള്ള നടപടി സാവധാനം മതിയെന്നായിരുന്ന ഉന്നതതല നിര്‍ദേശം. എന്നാല്‍, അടിയന്തിരമായി സിവില്‍ കേസ് നല്‍കാന്‍ ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് നിര്‍ദേശം നല്‍കി. ക്വാറി മുതലാളിമാര്‍ക്ക് സഹായം നല്‍കിയ റവന്യൂ വകുപ്പിലെ അഡീഷണല്‍
സെക്രട്ടറിയെ കൈയോടെ പിടിച്ചു. അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ക്വാറികളിലൊന്നില്‍ ഓഹരിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ ആ ചുമതലയില്‍ നിന്നു മാറ്റി. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണുവിന്റെ സ്വന്തം ആളായിരുന്നു ഈ അഡീഷണല്‍ സെക്രട്ടറി.
തൊട്ടു പിന്നാലെ അനിയന്ത്രിതമായി പാറപൊട്ടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. ഇതും ക്വാറി മാഫിയക്ക് ശത്രുവായി. കുന്നത്തുനാട്ടില്‍ നിയമ വിരുധമായി നിലം നികത്തിയത് പിടിച്ചു. സാറ്റ് ലൈറ്റ് ചിത്രത്തില്‍ നിലമാണെന്ന് തിരിച്ചറിഞ്ഞ് നികത്തല്‍ ഉത്തരവ് റദ്ദുചെയ്തു. നിലം ഡാറ്റാബാങില്‍ ചേര്‍ത്തു.
ഇപ്പോള്‍ വിവാദമായ പട്ടയ ഭൂമിയില്‍ മരം മുറിക്കാന്‍ ഉത്തരവിനായി വാദിച്ചത് മുന്‍ മന്ത്രി എം.എം.മണിയും ഇടുക്കിയില്‍ നിന്നുള്ള നേതാക്കളുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിവാദ ഉത്തരവ് പുറത്ത് വന്നത്. ഇടുക്കിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുന്നതിന് പട്ടയ ഭൂമിയിലെ മരം മുറിക്കുന്നതിന് ഉത്തരവിറക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയുടെ വിയോജിപ്പിനെ മറികടക്കാന്‍ എ.കെ.ജി സെന്‍ററില്‍ സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച നടത്തി. പട്ടയം ഭൂമിയിലെ മരംമുറിക്കാന്‍ ഉത്തരവിട്ടില്ലെങ്കില്‍ ഇടുക്കിയിലെ പഞ്ചായത്തുകളില്‍ തോറ്റുപോകുമെന്നാണ് സി.പി.എം നേതാക്കള്‍ വാദിച്ചവെന്ന് സി.പി.ഐയുടെ ഉന്നതനേതാവ് പറഞ്ഞു.
അതിന് ശേഷമാണ് മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മരംമുറിക്ക് അനുകൂല നിലാപാട് സ്വീകരിച്ചത്. ഉത്തരവില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. നിയമോപദേശത്തിലും ഉത്തരവ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. നിയമോപദേശം ലഭിച്ചയുടന്‍ വിവാദ ഉത്തരവ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിന്‍വലിച്ചുവെങ്കിലും വയനാട് അടക്കം മരങ്ങങ്ങള്‍ നിലംപൊത്തിയിരുന്നു. അതേസമയം, ഈ വിവാദം മുതലാക്കി മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ വസെക്രട്ടി ഡോ.വി.വേണുവിനെ തിരിച്ചു കൊണ്ടുവരാനാണ് ചിലരുടെ ശ്രമം.
തോട്ടം മുതലാളിമാര്‍ക്കുവേണ്ടി റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോൾ അടക്കേണ്ട സീനിയറേജ് ഒഴിവാക്കി നല്‍കിയത് വേണുവാണ്. അത് നിയമ വിരുധമാണെന്ന് നയമോപദേശം ലഭിച്ചിട്ടും ഉത്തരവ് പിന്‍വലിച്ചിട്ടുമില്ല. മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ രാഷ്ട്രീയ തീരുമനമാണെന്ന് തുറന്നു പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ചില പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നത് ആരെ സംരക്ഷിക്കാനായിരിക്കും.
https://www.facebook.com/Malayalivartha