തൃശൂരിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളും അനക്കവുമില്ലാത്ത നഗരത്തിന്റെ മുകളില്‍ വട്ടം കറങ്ങി നാല് ഹെലികോപ്റ്ററുകള്‍; പരിഭ്രാന്തരായി ജനം.... മാധ്യമസ്ഥാപനങ്ങളിലേക്കും പോലീസ് സ്റ്റേഷനിലേക്കും ഫോൺ വിളികളുടെ പ്രവാഹം...,അവസാനം പോലീസ് ഉത്തരം കണ്ടെത്തിയപ്പോൾ അന്തംവിട്ട് ജനം

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തു പോലും ഇറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിച്ചു കൂട്ടുന്നതിനിടയിലാണ് ആകാശത്തില്‍ കൂടെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറക്കുന്നത് തൃശൂരിലെ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. അതും ഒരു ഹെലികോപ്റ്ററല്ല നാലെണ്ണം
കോവിഡ് പോകാന്‍ വേണ്ടി എന്തെങ്കിലും മരുന്ന് തളിക്കുന്നതാണോ അതോ പൊലീസ് നടത്തുന്ന നിരീക്ഷണം വല്ലതുമാണോ ? ഇനി വല്ല ഐ എസ് ചാരന്മാരോ ശത്രു രാജ്യങ്ങളോ ആണോ? ഊഹാപോഹങ്ങൾ ഏറിയതോടെ മാധ്യമ സ്ഥാപനങ്ങളിലേക്കും പോലീസ് സ്റ്റേഷനിലേയ്ക്കും ആളുകൾ വിളി തുടങ്ങി....
നാല് ഹെലികോപ്റ്ററുകള്‍ തുടര്‍ച്ചയായി നഗരത്തിന് മുകളില്‍ കൂടെ എന്തിനാണ് ഇങ്ങനെ പറക്കുന്നതെന്നായിരുന്നു എല്ലാവരുടെയും ആശങ്ക.
നഗരത്തില്‍ ഹെലികോപ്റ്റര്‍ സ്വന്തമായുള്ള ബിസിനസുകാരെ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസിന് സംഗതി മനസിലായത്. ജില്ലയിലെ വന്‍ വ്യവസായികളും ബിസിനസുകാരുമായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ബോബി ചെമ്മണ്ണൂര്‍, കല്യാണ്‍ ഗ്രൂപ്പ് എന്നിവര്‍ക്കൊക്കെ സ്വന്തമായി ഹെലികോപ്റ്ററും ചെറുവിമാനവും ഒക്കെയുണ്ട്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ യാത്രകളെല്ലാം നിറുത്തി വെച്ചിരിക്കുകയാണ് ..അതിനാൽ ഹെലികോപ്റ്ററുകളെല്ലാം വെറുതെ ഇട്ടിരിക്കുകയാണ്.
കുറേ ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ കേടുപാടുകള്‍ സംഭവിക്കാം. ചിലപ്പോള്‍ ബാറ്ററിക്ക് പ്രശ്നങ്ങളും ഉണ്ടാകാം. അതുകൊണ്ടാണ് ഇടയ്ക്കിടെ ഹെലികോപ്റ്റര്‍ ഒന്നു പറത്തി നോക്കുന്നത്.
ഇവരുടെ ഹെലികോപ്റ്ററുകൾ നഗരത്തിനു മുകളിലൂടെ പറക്കുന്നത് തൃശൂരുകാര്‍ക്ക് പുതുമയുമല്ല. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരുന്ന സമയത്ത് ആകാശത്തിന് മുകളില്‍ കൂടി തലങ്ങും വിലങ്ങും ഹെലികോപ്റ്ററുകള്‍ വട്ടം കറങ്ങിയതാണ് തൃശൂരുകാരെ ആശയക്കുഴപ്പത്തിലാക്കിയത്
ഏതായാലും ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ല... ഇനിയും ലോക്ഡൗണ്‍ കഴിയുന്നതുവരെ വരെ ഇടയ്ക്കിടയ്ക്ക് ഈ ഹെലികോപ്റ്ററുകള്‍ നഗരത്തില്‍ വട്ടം കറങ്ങിയേക്കും
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആയിരുന്നു ഇതിനുമുൻപ് ഇതുപോലെ തൃശൂരിന് മുകളില്‍ ഹെലികോപ്റ്റര്‍ വട്ടം കറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ സഞ്ചാരം ഹെലികോപ്റ്ററില്‍ ആയിരുന്നു.
https://www.facebook.com/Malayalivartha