ഇനിയും പെടാതിരിക്കാന്‍... പ്രേമം തലയ്ക്ക് പിടിച്ച് അതുവഴി ഐ.എസില്‍ ചേര്‍ന്ന് ജയിലിലായ നാല് മലയാളി യുവതികള്‍ ചര്‍ച്ചയാകുമ്പോള്‍ കടുപ്പിച്ച് സുരക്ഷാ വിഭാഗം; ആത്മഹത്യാ സ്‌ക്വാഡിനുള്ള പരിശീലനമടക്കം ഇവര്‍ നേടിയിട്ടുണ്ടെന്നും തിരിച്ചെത്തിച്ചാല്‍ രാജ്യസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ഗം തേടിപ്പോയവരാരും സര്‍ഗത്തെത്തിയില്ല എന്നു മാത്രമല്ല കൊടും നരകത്തിലാണ് എത്തിയതെന്നാണ് കാലം തെളിയിച്ചിട്ടുള്ളത്. നാടിനേയും വീടിനേയും മറന്ന 4 യുവതികള്‍ക്കും ഇതാണ് സംഭവിച്ചത്. ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാന്‍ ജയിലിലായ നാലു മലയാളി യുവതികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തത് സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. ആത്മഹത്യാ സ്‌ക്വാഡിനുള്ള പരിശീലനമടക്കം ഇവര്‍ നേടിയിട്ടുണ്ടെന്നും തിരിച്ചെത്തിച്ചാല്‍ രാജ്യസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഐ.എസില്‍ ചേര്‍ന്ന് രാജ്യംവിട്ടാലും പ്രതികൂല സാഹചര്യമുണ്ടായാല്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന തെറ്റായ സന്ദേശമാകും ഇവരുടെ തിരിച്ചുവരവ് നല്‍കുകയെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതോടെ, യുവതികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോഴും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് കേന്ദ്രനീക്കം.
ഇസ്ലാംമതം സ്വീകരിച്ച് ഐ.എസില്‍ ചേര്‍ന്ന് സിറിയയിലേക്കു ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം പോയ നാല് യുവതികളാണ് അഫ്ഗാനില്‍ തടവറയില്‍ കഴിയുന്നത്. ഭര്‍ത്താക്കന്‍മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇവരെ തിരിച്ചെത്തിക്കണമെന്ന് ബന്ധുക്കളും ആവശ്യമുയര്‍ത്തി. എന്നാല്‍, ജയിലിലായിട്ടും ഇവരുടെ മാനസികാവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് അഫ്ഗാനിസ്ഥാനിലെത്തി അന്വേഷിച്ച രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഭീകരവിരുദ്ധ നിയമമനുസരിച്ച് വിചാരണ നേരിടുന്ന ഇവരെ തിരിച്ചെത്തിക്കാന്‍ നീക്കം നടത്തിയാല്‍ രാജ്യാന്തരതലത്തില്‍ അത് ചര്‍ച്ചചെയ്യപ്പെടും. തിരിച്ചെത്തിയാലും ഇവിടെയും അവര്‍ ജയിലില്‍ കഴിയേണ്ടിവരും. അപ്പോള്‍ ഇരവാദം ഉള്‍പ്പെടെയുള്ള കാമ്പയില്‍ നടന്നേക്കാമെന്നും ഇത് ഭീകരസംഘടനകള്‍ മുതലെടുക്കുമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
പുതിയ വിവാദത്തിന് രാഷ്ട്രീയപ്രാധാന്യമേറെയാണ്. ഇതോടൊപ്പം ഐ.എസ്., ലൗ ജിഹാദ് വിഷയങ്ങള്‍ വീണ്ടും സജീവമാക്കാനാണ് ബി.ജെ.പി.യുടെ നീക്കം. അതേസമയം, മുസ്ലിം വിഭാഗം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കണമെന്ന സി.വി. ആനന്ദബോസിന്റെ റിപ്പോര്‍ട്ടും കേന്ദ്രനേതൃത്വത്തിനു മുന്നിലുണ്ട്.
അതേസമയം ഐ.എസ്. ഭീകരരുടെ വിധവകളായ സ്വന്തം മകള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വനിതകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് എന്തു നിയമനടപടി വേണമെങ്കിലും എടുത്തുകൊള്ളൂ എന്നും മകളെ കൊല്ലാന്‍ വിടരുതെന്ന് കേന്ദ്രത്തോട് അപേക്ഷിച്ച് നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു. നിമിഷ ഫാത്തിമ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കില്ലെന്ന കേന്ദ്ര നിലപാടിന് പിന്നാലെ പ്രതികരണവുമായി ബിന്ദു എത്തിയത്.
മകളെ ഐ.എസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇപ്പോഴും ഇന്ത്യയില്‍ തന്നെ ഉള്ളപ്പോള്‍ തന്റെ മകളെ മാത്രം എന്തിന് കൊല്ലാന്‍ വിടുന്നു എന്നാണ് ബിന്ദു ചോദിക്കുന്നത്. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ മനുഷ്യാവകാശമില്ലേ എന്നും ഈ പെണ്‍കുട്ടികളുടെ കുഞ്ഞുങ്ങള്‍ എന്തു ദ്രോഹം ചെയ്തുവെന്നും ചോദിച്ചു. തന്റെ മകള്‍ ഇന്ത്യ വിട്ടു പോകുന്നതിന് മുമ്പ് അന്നത്തെ സര്‍ക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതായിരുന്നു. എന്നാല്‍ അന്ന് പോലീസോ അധികാരികളോ തടയാന്‍ ശ്രമിച്ചില്ലെന്നും പറഞ്ഞു. എന്തായാലും ഈ വിഷയം വരും കാലങ്ങളിലെ സജീവ ചര്‍ച്ചയായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha
























