യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകണം: ചെറിയാൻ ഫിലിപ്പ്

യുവത്വത്തിന് വിജയസാദ്ധ്യത കൂടുതലായതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രമുഖ യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കളെ പരിഗണിക്കണം. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ. ജനീഷ് , വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, വൈസ് പ്രസിഡണ്ട് അരിത ബാബു, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ.എം. അഭിജിത്, കെ.എസ് യു പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ തുടങ്ങിയവർക്ക് സീറ്റ് നൽകണം. യൂത്ത് കോൺഗ്രസിൻ്റെ മറ്റു ഭാരവാഹികളിൽ പലരും സീറ്റിന് അർഹരാണ്. ഇതുവരെയും അവസരം ലഭിക്കാത്ത പ്രാദേശികമായി ജനസമ്മതിയുള്ള പഴയ യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കളെ അവഗണിക്കരുത്.
കോൺഗ്രസിലെ അധികാര കുത്തക അവസാനിപ്പിക്കുന്നതിന് തലമുറ മാറ്റം അനിവാര്യമാണ്. പുതുരക്തപ്രവാഹം നിലക്കാതിരിക്കുന്നതിന് യൂത്ത് കോൺഗ്രസ് - കെ.എസ്. യു നേതാക്കളുടെ ഒരു നിരയെ നിയമസഭാ വേദിയിലേക്ക് ആനയിക്കണം. കോൺഗ്രസിൽ ഇന്നുള്ള പ്രമുഖ നേതാക്കളെല്ലാം യൂത്ത് കോൺഗ്രസ്-കെ.എസ്.യു കാലഘട്ടത്തിൽ സീറ്റ് ലഭിച്ചവരാണെന്നകാര്യം അവർ മറക്കരുത്.
https://www.facebook.com/Malayalivartha


























