പാലക്കാട് നെന്മാറ അയിലൂരില്‍ പത്ത് വര്‍ഷം യുവാവ് യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും....സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനോടൊപ്പം കഴിഞ്ഞത് എന്ന് യുവതി...കേസെടുക്കരുത്...ജോലിചെയ്തു ജീവിയ്ക്കാൻ അനുവദിക്കണം ...

പാലക്കാട് നെന്മാറ അയിലൂരില്‍ പത്ത് വര്‍ഷം യുവാവ് യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് നെന്മാറയില്‍ തെളിവെടുപ്പ്.
കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കാണും. തുടര്‍ന്ന് അയിലൂരിലെത്തി മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. കമ്മീഷന്‍ ആവശ്യപ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പൊലീസ് കൈമാറും.
സംഭവത്തിൽ പൊലീസ് വനിതാ കമ്മിഷന്റി പ്പോർട്ട് സമർപ്പിച്ചു.. നെൻമാറ സിഐ ദീപകുമാറാണ് റിപ്പോർട്ട് കൈമാറിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാഹചര്യ തെളിവുകളും മൊഴികളും പുന:പരിശോധിച്ചു. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
അകത്തിരുന്ന പത്ത് വർഷത്തെ സംഭവ വികാസങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയവരാണ് സജിതയും റഹ്മാനും.വീട്ടുകാരെ ഭയന്നാണ് സജിതയെ ഒളിപ്പിച്ചതെന്നായിരുന്നു റഹ്മാന്‍റെ വെളിപ്പെടുത്തല്‍ .
എന്നാലിപ്പോള്‍ തങ്ങളെ ജീവിക്കാനനുവദിക്കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് സജിതയും റഹ്മാനും.വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചക്കാലമായി തങ്ങള്‍ ദുഃഖത്തിലാണെന്ന് റഹ്മാന്‍ പറയുന്നു. ജീവിക്കണമെങ്കില്‍ പണിക്ക് പോകണം. ഇതൊരു കേസായാല്‍ ജോലിക്ക് പോകാന്‍ കഴിയില്ലെന്നും കേസ് ഒഴിവാക്കണമെന്നും റഹ്മാന്‍ പറയുന്നു.
സംഭവത്തില്‍ നെന്മാറ പൊലീസ് റഹ്മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്. റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്.
പത്ത് വര്‍ഷക്കാലം സന്തോഷത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിഞ്ഞതെന്ന് സജിതയും പറഞ്ഞു. ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കരുത്. തങ്ങള്‍ക്ക് അനൂകുലമായി നെന്മാറ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നും സജിത മാധ്യമങ്ങളോട് പ്രതികരിച്ചു തന്റെ സമ്മതത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിയുന്നത്.
ഭര്‍ത്താവാണ് തന്നെ സംരക്ഷിക്കുന്നത്. റഹ്മാനൊപ്പം ജീവിക്കണമെന്നും സജിത പറയുന്നു..ഒളിച്ചു കഴിഞ്ഞ സംഭവത്തെ കുറച്ച് സജിത പറഞ്ഞത് ശരിയാണെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നു.നെന്മാറയിലെ വീട്ടിൽ സജിത ഒളിച്ച് താമസിച്ചെന്ന് പറഞ്ഞ് വിവരിച്ച തെളിവുകൾ പലതും യാഥാർത്ഥ്യമാണ്.
സംഭവത്തിൽ ദുരൂഹതയില്ലെന്നും,സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റഹ്മാന്റെയും സജിതയുടെയും മൊഴിയിൽ അവിശ്വസനീയമായ കാര്യങ്ങളില്ലെന്ന് പൊലീസ് ആദ്യം മുതൽത്തന്നെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























