തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തി.. അരുണ്‍ സിംഗിന്റെ പ്രസ്താവന തള്ളി സി വി ആനന്ദ ബോസ്; ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സി വി ആനന്ദ ബോസ് എന്നിവര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് എവിടെ

കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന അരുണ്‍ സിംഗിന്റെ പ്രസ്താവന തള്ളി സി വി ആനന്ദ ബോസ്. കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കിയെന്ന് ആനന്ദ ബോസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്ന് സ്വതന്ത്ര അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടിയെന്നായിരുന്നു വാര്‍ത്ത ഇതിനെതിരായാണ് അരുണ്‍ സിംഗ് രംഗത്തെത്തിയത്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സി വി ആനന്ദ ബോസ് എന്നിവരായിരുന്നു ഈ അംഗങ്ങള്‍. ഇവര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ പാര്‍ട്ടിക്ക് പുറത്ത് ഏതെങ്കിലും ഒരു സമിതിയെ ബിജെപി ചുമതലപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും പ്രസ്താവനയില്‍ അരുണ്‍ സിംഗ് നിര്‍ദ്ദേശിച്ചു.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ ഈ നിലപാട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനെ കണ്ടതിന് പിന്നാലെ അരുണ്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി.എല്‍ സന്തോഷ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























