'ആ അഭിമുഖത്തില്‍ നിമിഷ ഫാത്തിമ പറയുന്നത് ഐസിസിനെ തള്ളി പറയാന്‍ തയ്യാറല്ലെന്നും, ഇനിയും ഖിലാഫത് സ്ഥാപിക്കാന്‍ ഹിജ്‌റ ചെയ്യുന്ന സഹോദരിമാരെ താന്‍ പിന്തിരിപ്പിക്കില്ലെന്നും, ചെയ്തത് തെറ്റായിരുന്നു എന്നെനിക്ക് ഇപ്പോളും തോന്നുന്നില്ല എന്നുമാണ്. അതില്‍ കൂടുതലും അവര് പറയുന്നുണ്ടെങ്കിലും അതിപ്പോള്‍ ഞാന്‍ പറയുന്നില്ല...' ശങ്കു ടി ദാസ് കുറിക്കുന്നു

2019 നവംബറിലാണ് നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള 4 ഇന്ത്യന്‍ വനിതകള്‍ അടങ്ങുന്ന ഐസിസ് സംഘം അഫ്‌ഘാനിസ്ഥാന്‍ പട്ടാളത്തിന് കീഴടങ്ങുന്നത്. എന്നാല്‍ അന്നത്തെ വാര്‍ത്തകള്‍ ഇന്ന് കുത്തിപ്പൊക്കി ചര്‍ച്ചയാകുന്നത് ഗൂഢാലോചനയാണെന്ന വാദവുമായി ശങ്കു ടി ദാസ് രംഗത്ത് എത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
'ഐസിസ് വിധവകളെ കേന്ദ്രം മടക്കി കൊണ്ട് വരാത്ത വിഷയത്തില്‍ എന്താ അഭിപ്രായം?
ഒന്നരാം വാര്‍ഷിക ആഘോഷം തകര്‍ത്തെന്നാണ് അഭിപ്രായം. 2019 നവംബറിലാണ് നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള 4 ഇന്ത്യന്‍ വനിതകള്‍ അടങ്ങുന്ന ഐസിസ് സംഘം അഫ്‌ഘാനിസ്ഥാന്‍ പട്ടാളത്തിന് കീഴടങ്ങുന്നത്. അതില്‍ 299 പാകിസ്ഥാനികളും 16 ചൈനക്കാരും 4 ബംഗ്ലാദേശികളും 4 ഇന്ത്യക്കാരും ഉള്‍പ്പെടെ ആകെ 13 രാജ്യങ്ങളില്‍ നിന്നായുള്ള 408 പേരുണ്ടായിരുന്നു. അഫ്‌ഘാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ അയി പാര്‍പ്പിച്ച അവരെ അതാത് രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചു കയറ്റി അയക്കാന്‍ വേണ്ട നടപടികള്‍ എടുത്തു വരികയാണ് എന്ന് അഫ്‌ഘാന്‍ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി തലവന്‍ ആക്കാലത്തേ പറഞ്ഞതാണ്.
അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ 2019 ഡിസംബറില്‍ തന്നെ അഫ്‌ഘാനിസ്ഥാനില്‍ എത്തി കീഴടങ്ങിയ നാല് ഇന്ത്യന്‍ വനിതകളെയും വിശദമായി ചോദ്യം ചെയ്തിരുന്നതുമാണ്. ഇപ്പറഞ്ഞ നാല് പേരും ധൈര്യമായി നാട്ടിലേക്ക് കൊണ്ട് വരാവുന്ന പരുവത്തില്‍ അല്ലെന്നും, ഇപ്പോളും തീവ്ര മതഭീകരതയുടെ ആശയം മനസ്സിലും വാക്കിലും പ്രവര്‍ത്തിയിലും പേറുന്നവര്‍ ആണെന്നും, അവരെ മടക്കി കൊണ്ട് വരുന്നത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നുമാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്.
അത് സത്യമാണെന്നു തെളിയിക്കുന്ന ഇവരുടെ ഒരു ഇന്റര്‍വ്യൂ 'സ്ട്രാറ്റ് ന്യൂ ഗ്ലോബല്‍' എന്ന വെബ്സൈറ്റ് 2020 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആ അഭിമുഖത്തില്‍ നിമിഷ ഫാത്തിമ പറയുന്നത് ഐസിസിനെ തള്ളി പറയാന്‍ തയ്യാറല്ലെന്നും, ഇനിയും ഖിലാഫത് സ്ഥാപിക്കാന്‍ ഹിജ്‌റ ചെയ്യുന്ന സഹോദരിമാരെ താന്‍ പിന്തിരിപ്പിക്കില്ലെന്നും, ചെയ്തത് തെറ്റായിരുന്നു എന്നെനിക്ക് ഇപ്പോളും തോന്നുന്നില്ല എന്നുമാണ്. അതില്‍ കൂടുതലും അവര് പറയുന്നുണ്ടെങ്കിലും അതിപ്പോള്‍ ഞാന്‍ പറയുന്നില്ല.
പക്ഷെ രണ്ട് കാര്യങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കണം.
ഐസിസ് തലവനായിരുന്ന അബൂബകര്‍ അല്‍ ബാഗ്ദാദിയുടെ ദായിഷിന്റെ പോരാളികളോടുള്ള അവസാന സന്ദേശം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോയി അവിടെ നിന്ന് വിശുദ്ധ യുദ്ധം തുടരാനാണ്. ഇന്ത്യയിലുള്ള മുസ്‌ലീങ്ങളോട് 'നിങ്ങള്‍ക്ക് ഹിജ്‌റ ചെയ്തു ഇവിടെ വരാന്‍ പറ്റില്ലെങ്കില്‍ അവിടെ തന്നെ അവിശ്വാസികളെ കൊന്നൊടുക്കാന്‍ അന്നദാനത്തില്‍ വിഷം കലര്‍ത്തുകയോ, കുംഭമേളയോ തൃശൂര്‍ പൂരമോ പോലെ ആള് കൂടുന്നിടത്ത് ഒരു ട്രക്ക് എടുത്തു അവരുടെ മേല്‍ കയറ്റി ഇറക്കുകയോ, ഒന്നുമല്ലെങ്കില്‍ ഒരു കത്തി എടുത്തു പറ്റുന്നത്ര പേരെ കുത്തി കൊല്ലുകയോ' ചെയ്യാന്‍ ആഹ്വാനം ചെയ്തുള്ള ഐസിസിന്റെ ശബ്ദസന്ദേശം അയച്ച അബ്ദുല്‍ റാഷിദ് അബ്ദുള്ള നിമിഷയുടെ കൂടെ തന്നെയുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ ഭര്‍ത്താവും ഇതേ സംഘത്തിന്റെ നേതാവുമാണ്.
ഈ രണ്ട് കാരണങ്ങള്‍ കൊണ്ടും ഇവരെ തിരിച്ചു കൊണ്ട് വരുന്നതില്‍ ആഭ്യന്തര സുരക്ഷാ വെല്ലുവിളികള്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഒന്നര കൊല്ലമായി കേന്ദ്ര സര്‍ക്കാര്‍ ഇവരെ മടക്കി കൊണ്ട് വരാന്‍ തയ്യാറായിട്ടുമില്ല. പക്ഷെ അത് 2019 ഡിസംബര്‍ തൊട്ട് തന്നെയുള്ള നിലപാടാണ്. ഇപ്പോള്‍ പുതുതായി എന്തെങ്കിലും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ല. പുതുതായി എന്തെങ്കിലും പ്രഖ്യാപനമോ വിശദീകരണമോ വെളിപ്പെടുത്തലോ കേന്ദ്രത്തിലെ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിട്ടുമില്ല.
അതായത് ഐസിസ് വിധവകളെ മടക്കി കൊണ്ട് വരേണ്ടതില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് ഒന്നര വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് തന്നെ.എന്നിട്ടും എങ്ങനെയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഒന്നിച്ചു ഒരേ പഴയ വാര്‍ത്ത ഒരേ ദിവസം ഒന്നിച്ചു കുത്തി പൊക്കിയത് എന്നതാണ് ഇതിലെ കൗതുകം.
ഒരു മാധ്യമവും ഒരു വാര്‍ത്തയിലും ഒരു ക്രെഡിബില്‍ സോഴ്സിനെയും ഉദ്ധരിച്ചിട്ടില്ലെന്ന് ശ്രദ്ധിക്കണം. 'Sources in Govt revealed', 'A senior govt official said', 'പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്' എന്നൊക്കെയാണ് എല്ലാ വാര്‍ത്തയിലും സ്രോതസ്സിന്റെ വിവരണം. എന്നിട്ട് ബ്രേക്കിങ് ന്യൂസ് ആയി പറയുന്നത് ഒന്നര കൊല്ലം മുന്‍പത്തെ അതേ വാര്‍ത്തയും.
ഇതിന്റെ രത്ന ചുരുക്കം, നമ്മള്‍ അടുത്ത മൂന്നാല് ദിവസം എന്ത് ചര്‍ച്ച ചെയ്യണം എന്ന അജണ്ട നിശ്ചയിച്ച്, എല്ലാ മാധ്യമങ്ങളെ കൊണ്ടും ശൂന്യതയില്‍ നിന്ന് ഒരു വാര്‍ത്ത അവതരിപ്പിച്ച്, സോഷ്യല്‍ മീഡിയയേ മൊത്തം ആ താളത്തിന് തുള്ളിക്കാന്‍ പാകത്തില്‍ കേരളത്തിലെ വഹാബി ലോബി ശക്തി പ്രാപിച്ചിരിക്കുന്നു എന്നതാണ്.
ഞാനൊരു ഹിന്ദു ആണ്, ഈ ഹിന്ദുത്വ സര്‍ക്കാര്‍ എനിക്ക് വേണ്ടി എന്ത് ചെയ്തു, ഇതാണോ ഹിന്ദു ഉദ്ധാരണം എന്ന ചോദ്യം യാദൃശ്ചികമായി വരുന്നതല്ല.നായര്‍ കാസ്റ്റ് കാര്‍ഡ് പോലും മേശയില്‍ തെറ്റി വീണതല്ല. ഒരമ്മയെ കൊണ്ട് ചാനല്‍ തോറും കയറിയിറങ്ങി കരയിച്ച്,ഐസിസ് വിധവകള്‍ക്ക് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിച്ച്, വിഷയത്തിലെ മൊത്തം കുറ്റവും രാജ്യത്തെ നിയമ സംവിധാനത്തിന്റേത് ആണെന്ന് സ്ഥാപിച്ച്,
പഴിയും പരാതിയുമെല്ലാം കേന്ദ്ര സര്‍ക്കാരിന് മേല്‍ കൃത്യമായി ആരോപിച്ച്,
യഥാര്‍ത്ഥ വിഷയങ്ങളായ കേരളത്തിലെ ഐസിസ് റിക്രൂട്ടിങ്ങിനെയും ഇസ്ലാമിക ഭീകരതയുടെ വ്യാപനത്തെയും പൊതിഞ്ഞു പിടിച്ച്,ചൂണ്ടി കാണിക്കപ്പെടേണ്ട നജ്വത്തുല്‍ മുജാഹിദ്ദീന്‍ പോലുള്ള സംഘടനകളെയും പീസ് ഇന്റര്‍നാഷണല്‍ പോലുള്ള സ്ഥാപനങ്ങളെയും സംരക്ഷിച്ച്,
പുലബന്ധമില്ലാത്ത ബേട്ടി ബചാവോ ബേട്ടി പഠാവോ പോലുള്ള യോജനകളെ ആക്ഷേപിച്ച്, ഇവിടെ നടക്കുന്ന ഈ ചര്‍ച്ച ആര്‍ക്ക് വേണ്ടിയാണ് എന്നാ വിചാരിച്ചത്? കേരളത്തിലെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങളും വഹാബി ശക്തികളുടെ നിയന്ത്രണത്തിലായി കഴിഞ്ഞു എന്നത് മാത്രമാണ് ഈ വിഷയത്തിലെ കാച്ച് എവേ.
എന്താ അഭിപ്രായം?
നല്ല അഭിപ്രായം.
അങ്ങനെ തന്നെ തൊലഞ്ഞു പോട്ടെ.
https://www.facebook.com/Malayalivartha