Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നു, പേപ്പര്‍ നോക്കി രാമായണം വായിക്കുന്നതു പോലെ വായിക്കുന്നു... പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തു വന്ന പിണറായിയെ ആയിരുന്നു ഇന്നലെ, മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചത് ആരെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്?' ഇത് മുഖ്യമന്ത്രിയുടെ കസേരയ്ക്കും അന്തസിനും യോജിച്ചതല്ല.: ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍

19 JUNE 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായി വിജയന്‍ തന്നെ നഗ്‌നനായി നടത്തിയെന്നത് എന്തോ ദുസ്വപ്നം കണ്ടുണര്‍ന്നതു മാത്രമാണെന്ന് സുധാകരന്‍ നല്‍കിയ മറുപടി.

മക്കളെ തട്ടിക്കൊണ്ടു പോകാന്‍ താന്‍ പദ്ധയിട്ടെന്ന സ്വന്തം ജീവന്‍ തുടിക്കുന്ന അനുഭവം എഴുതി വായിക്കുന്നത് എന്തിനാണെന്നു ചോദിച്ച അദ്ദേഹം മുഖ്യമന്ത്രിക്കാണ് കള്ളക്കടത്ത്, ഇടപാടു സംഘങ്ങളുമായി ബന്ധമെന്നും പറഞ്ഞു.

ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, പി.ടി. തോമസ് എംഎല്‍എ തുടങ്ങിയവര്‍ക്കൊപ്പം ജില്ലാ കോണ്‍ഗ്രസ് ഓഫിസിലാണ് സുധാകരന്‍ പത്രസമ്മേളനത്തിനെത്തിയത്..

 



കേരളത്തിന്റെ മുഖ്യമന്ത്രി ആഞ്ഞടിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ഒരുപാട് ആരോപണങ്ങള്‍ക്കെല്ലാം അതുപോലെ മറുപടി പറയാന്‍ തനിക്കു കഴിയില്ല. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തു വന്ന പിണറായി വിജയനെയാണ് കേരളം ഇന്നലെ കണ്ടത്.

പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയും ശൈലിയുമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് അതുപോലെ മറുപടി പറയാനും കഴിയില്ല. വ്യക്തിപരമായും താനിരിക്കുന്ന കസേരയുടെ മഹത്വവും വച്ച് പിണറായിയുടെ നിലവാരത്തിലേയ്ക്കു താഴാന്‍ സാധിക്കില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്കു മാന്യമായി മാത്രമാണ് പ്രതികരിക്കുന്നത്. ബ്രണ്ണന്‍ കോളജില്‍ പിണറായിയുമായുള്ള സംഭവങ്ങള്‍ 1967ലേത്. പിണറായിയുമായി സംഘര്‍ഷമുണ്ടായെന്നത് സത്യം. പക്ഷേ പ്രചരിപ്പിക്കാന്‍ തനിക്ക് താല്പര്യമില്ല.

 




മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു എന്ന ആരോപണത്തില്‍ ജീവന്‍ തുടിക്കുന്ന സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ മുഖ്യമന്ത്രിക്ക് എഴുതി വായിക്കണോ? ഞാന്‍ അനുഭവം പറയുന്നത് എഴുതിയിട്ടല്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നു. പേപ്പര്‍ നോക്കി രാമായണം വായിക്കുന്നതു പോലെ അദ്ദേഹം വായിക്കുന്നു. ഈ സംഭവം ആരോടും പറഞ്ഞു എന്നു പറഞ്ഞില്ല. പകരം മരിച്ചു പോയ തന്റെ സുഹൃത്തും ഫിനാന്‍ഷ്യറും പറഞ്ഞു എന്നാണ് പറഞ്ഞിരിക്കുന്നത്.

എനിക്ക് ഫിനാന്‍ഷ്യര്‍ ഉണ്ടായിട്ടില്ല. മരിച്ച ആള്‍ക്കു പേരില്ലേ.. സ്ഥലമില്ലേ? മുഖ്യമന്ത്രി എന്തുകൊണ്ട് പറയുന്നില്ലെന്നു പറയണം. എന്തുകൊണ്ട് പൊലീസില്‍ പരാതി കൊടുത്തില്ല. സ്വന്തം മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു എന്നറിഞ്ഞാല്‍ ആദ്യം പൊലീസില്‍ പറയില്ലേ. എന്തുകൊണ്ടു കൊടുത്തില്ല? ഭാര്യയോടു പോലും പറഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാവുന്നതാണോ? മക്കള്‍ക്കു ഭീഷണിയുണ്ടെന്നു പറഞ്ഞാല്‍ ആദ്യം പങ്കുവയ്ക്കുന്നതു ഭാര്യയോടാണ്. പകരം മനസില്‍ വച്ചിട്ട് കുറെ കഴിഞ്ഞ് രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുക, പേരു പറയാതിരിക്കുക. ഇത് മുഖ്യമന്ത്രിയുടെ കസേരയ്ക്കും അന്തസിനും യോജിച്ചതല്ല.

 



തനിക്കു വിദേശ കറന്‍സി ഇടപാടുണ്ടെന്നു പറയുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഭരണത്തിന്റെ സര്‍വ സന്നാഹങ്ങളുടെയും പിന്‍ബലത്തില്‍ കള്ളക്കടത്തു നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. വലംകൈ ആയി നടന്ന സ്വപ്ന സുരേഷാണ്. പത്താം ക്ലാസ് പാസാകാത്ത ഒരു യുവതിയെ കൂടെ കൊണ്ടു നടന്നിട്ട് മാധ്യമങ്ങള്‍ ആരാണെന്നു ചോദിച്ചപ്പോള്‍ അറിയില്ലെന്നു പറഞ്ഞു.

വിദേശത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും താമസിക്കുമ്പോഴും ഹോട്ടലിലും എല്ലാമുണ്ടായിരുന്ന നാലു വര്‍ഷ ം കൂടെ കൊണ്ടു നടന്ന ഒരാളെ അറിയില്ലെന്നു പറഞ്ഞാല്‍ പിണറായി വിജയനെ കൊച്ചു കുട്ടികള്‍ വിശ്വസിക്കുമോ? - എന്നായിരുന്നു കെ. സുധാകരന്‍ ചോദിച്ചത്.

 



നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കണം. ചീഞ്ഞളിഞ്ഞ, വിദ്വേഷമുള്ള മനസ്സല്ല, തുറന്ന മനസ്സാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. പിണറായി വെടിയുണ്ട കൊണ്ടു നടന്നത് പുഴുങ്ങിത്തിന്നാന്‍ ആണോ?. കള്ളവാര്‍ത്ത പ്രചരിപ്പിക്കാന്‍ അപാര തൊലിക്കട്ടിവേണം. തോക്കുള്ള പിണറായിയാണോ മാഫിയ, തോക്കില്ലാത്ത താനാണോ മാഫിയയെന്നും സുധാകരന്‍ ചോദിക്കുകയുണ്ടായി

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (19 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (41 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (42 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends