നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവർ, മക്കളെ തട്ടി കൊണ്ടു പോകാൻ പദ്ധതിയിട്ടവരെയൊക്കെ പണ്ടു ജീവനോടെ വിട്ടത്രെ; മുഖ്യമന്ത്രിയെ പരിഹസിച്ച് അബ്ദുറബ്ബ്
മുഖ്യമന്ത്രി പിണറായിവിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും തമ്മിലുള്ള വിഷയത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് അബ്ദുറബ്ബ്. തന്റെ മക്കൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് കെ.സുധാകരൻ അവരെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവർ മക്കളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടവരെ ജീവനോടെ വിട്ടെന്നും ബ്രണ്ണൻ തളളലിന് ബജറ്റിൽ ടാക്സൊന്നുമില്ലാത്തത് നന്നായെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദു റബ്ബ് പ്രതികരിച്ചു.
അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവർ, മക്കളെ തട്ടി കൊണ്ടു പോകാൻ പദ്ധതിയിട്ടവരെയൊക്കെ പണ്ടു ജീവനോടെ വിട്ടത്രെ.. ഞാൻ വിശ്വസിച്ചു, നിങ്ങളോ..! ബ്രണ്ണൻ തള്ളലിന് പുതിയ ബജറ്റിൽ ടാക്സൊന്നുമില്ലാത്തതു നന്നായി.
https://www.facebook.com/Malayalivartha