Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെഎസ്‌യു ഉണ്ടായ കാലം മുതല്‍ അക്രമിസംഘം; കെ സുധാകരന്‍ കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നിലവാരം ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് എം എ ബേബി

19 JUNE 2021 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ നിലവാരം ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സഖാവ് പിണറായി വിജയനെക്കുറിച്ച്‌ സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം പതിവായി നടത്താറുള്ള വിടുവായത്തം പറച്ചില്‍ ആണെന്നത് വ്യക്തമാണ്. സുധാകരന്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് സഖാവ് പിണറായി വിജയനെ ചവുട്ടി വീഴ്ത്തി എന്നൊക്കെയുള്ള വീമ്ബു പറച്ചില്‍ വെറും കള്ളമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് - അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിച്ചു കൊണ്ട് തുടര്‍ ഭരണത്തിലേക്ക് വന്നത് കോണ്‍ഗ്രസിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. സുധാകരനെ ഇറക്കി അക്രമം നടത്തി ഈ വിജയത്തെ മറികടക്കാം എന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ ആണ്. ആര്‍ എസ് എസുമായി രഹസ്യധാരണയുണ്ടാക്കി അടുത്ത അഞ്ചു കൊല്ലം കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണെന്ന് പറയാതിരിക്കാനാവില്ല. ഇത്തരം രാഷ്ട്രീയകാപട്യത്തെ തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിവുണ്ട്.

കെഎസ്യു ഉണ്ടായ കാലം മുതല്‍ , ഫലത്തില്‍ ഇല്ലാതായ ഇന്നുവരെ , മുഖ്യമായും ഒരു അക്രമിസംഘം ആയിരുന്നു. ഏഷ്യയിലെഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനതുടങ്ങിയ ഉപരിപ്ലവമായ അവകാശവാദങ്ങളും ,പ്രചാരമല്ലാതെ , തീരെമാധ്യമ മൂല്യങ്ങളില്ലാത്ത ചിലപത്രത്താളുകളുടെ വാല്‍സല്യാതിരേകവുമാണ് അവര്‍ക്ക് കുറേ സാമൂഹിക ശ്രദ്ധ നേടിക്കൊടുത്തത്.

കെ എസ് യുവിന്ററെയും കോണ്‍ഗ്രസിന്റെയും അക്രമപാരമ്ബര്യത്തെയാണ് സുധാകരന്‍ ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടു വന്നത്. ഒരര്‍ത്ഥത്തില്‍ നന്നായി. ജനങ്ങളുടെ ഓര്‍മയില്‍ നിന്ന് ഇവരുടെ അക്രമങ്ങള്‍ മാഞ്ഞു പോകാന്‍ തുടങ്ങിയിരുന്നു. സിപിഐ എമ്മിനെ പണ്ടേപ്പോലെ അക്രമം കൊണ്ട് നേരിടാം എന്നാണ് സുധാകരന്‍ ഇപ്പോഴും സ്വപ്നം കാണുന്നതെങ്കില്‍ കാലം മാറി എന്നത് സുധാകരനെ ഓര്‍മിപ്പിക്കുന്നു.

ഒരു വിധത്തിലും ഉള്ള അക്രമം കേരളം പൊറുപ്പിക്കില്ല. ഇത്തരം ഒരാളെ തങ്ങളുടെ പ്രസിഡണ്ടായി കൊണ്ടുനടക്കേണ്ടിവന്നാല്‍ എന്താവും സ്വന്തം പാര്‍ട്ടിയുടെ ഗതി എന്ന് കോണ്‍ഗ്രസ്സുകാര്‍ ആലോചിക്കേണ്ടതാണ്. അത് ഞങ്ങളുടെകാര്യം നിങ്ങള്‍ ഇടപെടേണ്ടതില്ല എന്നാണെങ്കില്‍പ്പിന്നെ മറ്റൊന്നും പറയാനില്ല. ഇടതുപക്ഷപുരോഗമനപ്രസ്ഥാനങ്ങളേയും മതേതരശക്തികളേയും വ്യത്യസ്താഭിപ്രായങ്ങളേയും ആയുധമുപയോഗിച്ച്‌ നിഷ്ക്കാസനം ചെയ്യാനാണ് ആര്‍ എസ്സ് എസ്സും അത്തരം തീവ്രവാദസംഘടനകളും ശ്രമിക്കുന്നത് എന്നത് പ്രസിദ്ധം. അവരുടെ സൌഹാര്‍ദ്ദവും സഹകരണവും തന്റെ വിനാശകരമായ അക്രമരാഷ്ട്രിയ പദ്ധതികള്‍ക്ക് ഉറപ്പാക്കാന്‍വേണ്ടിക്കൂടിയാണ് വളരെ ആലോചിച്ച്‌ രണ്ടുകാര്യങ്ങള്‍ കെ സുധാകരന്‍ പറഞ്ഞത്. തങ്ങളുടെമുഖ്യശത്രു സി പി ഐ (എം) ആണ്.

 

 

താന്‍ പിണറായിവിജയനെതിരേ നേരിട്ട് കായികാക്രമണം നടത്തിയിട്ടുണ്ട്. ഒന്നാമത്തേത് സത്യംതന്നെ. എന്നാല്‍ കോണ്‍ഗ്രസ്സ് അഖിലേന്ത്യാനേതൃത്വം പരസ്യമായി അത്തരമൊരുനിലപാട് പ്രഖ്യാപിക്കുമോയെന്ന് വ്യക്തമാവേണ്ടതുണ്ട്. രണ്ടാമത്തേത് പൊങ്ങച്ചമാണെങ്കിലും അദ്ദേഹം നേരിട്ട് ഒട്ടനവധി ആക്രമണങ്ങള്‍ നടത്തുകയോ സംഘടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഓഫ് ദി റിക്കോര്‍ഡ് പറഞ്ഞതാണ് വാരിക അച്ചടിച്ചത് എന്നാണ് മാധ്യമങ്ങളുടെ തുടര്‍ ചോദ്യങ്ങളെത്തുടര്‍ന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചത്. അതെന്തായാലും ഇടതുപക്ഷമതേതരശക്തികള്‍ക്കെതിരേ രാഷ്ട്രീയമായും കായികമായും നമുക്കുസഹകരിക്കാമെന്ന് എല്ലതരം തീവ്രവര്‍ഗ്ഗീയശക്തികളോടുംഉള്ള ബോധപൂര്‍വ്വമായ പരസ്യ ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിനും എ കെ ആന്റണിയെപ്പോലുള്ളവര്‍ക്കും ഈ സാഹചര്യത്തെപ്പറ്റി എന്തുപറയാനുണ്ട് എന്നത് കൌതുകകരമാണ്. എന്തായാലും നമ്മുടെ നാട് കരുതിയിരിക്കേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (20 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (42 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (43 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends