പെരിയ ഇരട്ടക്കൊലകേസിലെ മൂന്നുപ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കി; കാസര്‍കോട് ജില്ലാ ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ നടപടി വിവാദത്തിൽ

പെരിയ ഇരട്ടക്കൊലകേസിലെ മൂന്നുപ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയത് വിവാദത്തില്‍. കേസിലെ ഒന്നാം പ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അയ്യങ്കാവ് പീതാംബരന്റെ ഭാര്യ കല്യോട്ട് എച്ചിലടുക്കത്തെ മഞ്ജു, രണ്ടാം പ്രതി കല്യോട്ടെ സി.ജെ. സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്, മൂന്നാം പ്രതി കല്യോട്ട് സുരേഷിെന്‍റ ഭാര്യ കെ.എസ്. ബേബി എന്നിവര്‍ക്കാണ് നിയമനം നല്‍കിയത്.
കാസര്‍കോട് ജില്ലാ ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ നേതൃതൃത്വത്തില്‍ ഈ വര്‍ഷം ജനുവരി 20, ഫെബ്രുവരി 24 തീയതികളിലായാണ് അഭിമുഖം നടത്തിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട്, റസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍, നഴ്സിങ് സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി നടത്തിയ അഭുമുഖത്തിനു ശേഷം നൂറുപേരുെട പട്ടിക തയാറാക്കി. ഇതില്‍ നിന്നും ഒരുമാസം മുമ്ബാണ് നാലുപേരെ നിയമിച്ചത്. ഇവരില്‍ മൂന്നുപേരും പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാരാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ സി.എഫ്.എല്‍.ടി.സികളില്‍ ഉള്‍പ്പടെ നിയമിക്കുന്നതിനാണ് അഭിമുഖം നടത്തിയത്. പ്രതിദിനം 450രൂപയാണ് വേതനം. ആറുമാസത്തേക്കാണ് നിയമനം. ആറുമാസം കഴിഞ്ഞാല്‍ പട്ടികയിലെ ബാക്കിയുള്ളവര്‍ക്കാണ് അവസരം. നിയമനം നല്‍കിയതില്‍ രാഷ്ട്രീയമില്ലെനനും അഭിമുഖംനടത്തി മാര്‍ക്കിെന്‍റ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയതെന്നും ജില്ലാ പഞ്ചായത്തും ആശുപത്രി അധികൃതരും അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും സി.പി.എം നേതൃത്വം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിെന്‍റ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുകയും ചെയ്തു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചത് വന്‍ വിവാദമായിരുന്നു. ഒടുവില്‍, കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷണം തുടരുകയാണ്.
പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ചുമതല സി.പി.എം രഹസ്യമായി ഏറ്റെടുക്കുകയും ചെയ്തു. അതിെന്‍റ ഭാഗമായാണ് ജില്ലാ ആശുപത്രിയില്‍ നടത്തിയ നിയമനമെന്ന് പറയുന്നു. നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
https://www.facebook.com/Malayalivartha
























