ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ.മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം ഒരാഴ്ചത്തേക്ക് മാറ്റി. ഇന്നലെ മന്ത്രിമാരായ വീണാ ജോര്‍ജ് കെ എന്‍ ബാലഗോപാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ആവശ്യങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും രേഖാമൂലമുള്ള ഉറപ്പ് മന്ത്രിമാര്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മുന്‍ നിശ്ചയിച്ച പ്രകാരം 19ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി സമരം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം, ജനറല്‍ സെക്രട്ടറി ഡോ.അരവിന്ദ്. സി.എസ് എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























