പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ ശ്രമം നടത്തിയെന്നത് യാഥാര്‍ത്ഥ്യമാണ്; അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് വിവാദമുണ്ടാക്കിയതിലൂടെ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തിയതെന്ന് മുന്‍മന്ത്രി എ.കെ.ബാലന്‍

പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോയാല്‍ അത് നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നുവെന്ന് മുന്‍മന്ത്രി എ.കെ.ബാലന്‍. പൊലീസില്‍ പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സി.പി.എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എ.കെ,ബാലന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ ശ്രമം നടത്തിയെന്നതും യാഥാര്‍ത്ഥ്യമാണ്. അക്കാര്യം പിണറായിയോട് പറഞ്ഞ അതേ കോണ്‍ഗ്രസ് നേതാവ് തന്നെ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹവും മമ്ബറം ദിവാകരനുമെല്ലാം അടങ്ങിയ ഒരു സെറ്റായിരുന്നു ബ്രണ്ണന്‍ കോളേജിലെ എസ്.എഫ്.ഐയെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത്. പിന്നീട് അദ്ദേഹം ആ ക്രിമിനല്‍ സ്വഭാവത്തില്‍ നിന്ന് മാറി. എന്നാല്‍ സുധാകരനുമായി നല്ല ബന്ധമുണ്ടായിരുന്നു. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകാനുള്ള ഓപ്പറേഷന്‍ ഇദ്ദേഹത്തിന് മനസിലാകുന്നതും പിണറായിയോട് പറയുന്നതും. പക്ഷേ സുധാകരന്‍ ചോദിക്കുന്നത് പൊലീസില്‍ പരാതി നല്‍കാത്തതെന്ത് എന്നാൈണ്. എന്നാല്‍ അക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കേണ്ടതായിട്ട് തോന്നിയിട്ടില്ല. കാരണം സുധാകരന്‍ അങ്ങനെ ചെയ്താല്‍ പൊലീസിനെ അറിയിക്കാതെ തന്നെ അതിനെ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു.
അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് വിവാദമുണ്ടാക്കിയതിലൂടെ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു മാത്രമല്ല, സമൂഹത്തിന് മുന്നില്‍ പിണറായി ഭീരുവാണെന്നും തന്റെ മുന്നില്‍ നട്ടെല്ലോടെ നില്‍ക്കാനുള്ള ശക്തി പിണറായിക്ക് ഇല്ലെന്നുമുള്ള ജല്‍പനങ്ങള്‍ സുധാകരന്‍ ആവര്‍ത്തിച്ചതോടെയാണ് മറുപടി പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയിലൂടെ ഒരു കോണ്‍ഗ്രസുകാരനും പ്രതിരോധിക്കാന്‍ പറ്റാത്ത വിധത്തില്‍ അദ്ദേഹം തരംതാഴ്ന്നുപോയെന്നും ബാലന്‍ പറഞ്ഞു.
കെ.എസ്.യുവിനെ ബ്രണ്ണന്‍ കോളേജില്‍ നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ആളാണ് സുധാകരന്‍. പിന്നീട് കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം കോണ്‍ഗ്രസിനൊപ്പമായിരുന്നില്ല, ജനതാ പാര്‍ട്ടിയിലും മറ്റുമായിരുന്നു. 17, 18 വര്‍ഷക്കാലം സുധാകരന് കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നീടാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























