അയൽവാസിയുടെ കൈവെട്ടിയ കേസിലെ പ്രതിയെ പൊക്കി... ജോമോളെ പിടിച്ചത് കുമളിയിൽ നിന്ന്..

ഇടുക്കി അണക്കരയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയതാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്ന വാർത്ത എന്തെന്നാൽ ഈ കേസിലെ പ്രതി പോലീസിന്റെ പിടിയിലായിരിക്കുകയാണ്.
അണക്കര സ്വദേശിനിയായ ജോമോൾ ആണ് ഇപ്പോൾ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇടുക്കി നെടുങ്കണ്ടതു നിന്നാണ് ഇവരെ കുമളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്റെ കൈപ്പത്തി അയൽവാസിയായ ജോമോൾ വെട്ടി മാറ്റിയത്. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കു തർക്കം ഒടുവിൽ വെട്ടുകേസിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്.
ജോമോളിന്റെ ഒറ്റവെട്ടിൽ മനുവിന്റെ ഇടത് കൈപ്പത്തി സംഭവസ്ഥലത്തു വച്ച തന്നെ അറ്റു വീണു. മനുവിന്റെയും ജോമോളിന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി നിരന്തരം പ്രശ്നങ്ങളാണ്. ഇതാണ് ഒടുവിൽ കൈവെട്ടുന്ന തരത്തിലേക്ക് എത്തിയിട്ടുള്ളത്.
സംഭവത്തിന് ശേഷം, ഉടൻ തന്നെ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടക്കുകയായിരുന്നു.
ജോമോൾ അധികം ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസും കരുതിയിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം അരങ്ങേറിയത്.
ഈ അവസരത്തിൽ ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്റെ ഭാര്യ ദിവ്യ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും.
നേരത്തേ ജോമോളുടെ ഭർത്താവ് അയൽവാസിയെ വെട്ടിയിരുന്നു. എന്നാൽ ഇതിൽ കേസ് ഒന്നും ഉണ്ടായിരുന്നില്ല. കൊല്ലാൻ ഉദ്ദേശിച്ചു തന്നെയാണ് ജോമോൾ മനുവിനെ വെട്ടിയതെന്നും ദിവ്യ ആരോപിക്കുന്നുണ്ട്.
റോഡിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൈ വെട്ടിയതെന്ന് മനുവിന്റെ സുഹൃത്ത് വ്യക്തമാക്കി. പ്രകോപനം ഇല്ലാതെയാണ് കൈവെട്ടി മാറ്റിയത്. ജോമോള് മുൻപ് തന്റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ട്. കൈവെട്ടിയ സംഭവത്തിൽ പ്രതിക്കെതിരെ യുവാവിന്റെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha
























