കേന്ദ്രമന്ത്രി വി. മുരളീധരന്റെ പൈലറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതായി പരാതി; സര്‍ക്കാരിന്റെ സുരക്ഷ കണ്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി. മുരളീധരന്

കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തില്‍ നല്‍കിയിരുന്ന പൈലറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതായി പരാതി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ വി. മുരളീധരനും വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. സര്‍ക്കാരിന്റെ സുരക്ഷ കണ്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി. മുരളീധരന് മാധ്യമങ്ങളോടു പറഞ്ഞത്.
വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി ആണ് വി. മുരളീധരന്. കേരളത്തില്‍ എത്തുന്പോള്‍ അദ്ദേഹത്തിന് പൈലറ്റും രാത്രി കാലങ്ങളില്‍ എസ്കോര്‍ട്ടും പോലീസ് ഒരുക്കാറുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ സുരക്ഷ ഒരുക്കി പോലീസ് കേന്ദ്രമന്ത്രിയുടെ വാഹനത്തെ അനുഗമിക്കാറുണ്ട്. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോള്‍ പോലീസിന്റെ പൈലറ്റ് വാഹനം വി.മുരളീധരന് ഒരുക്കിയിരുന്നില്ല. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ വി. മുരളീധരനും ഒഴിവാക്കി. കേന്ദ്രസഹമന്ത്രിയെ അനുഗമിച്ചിരുന്ന ഗണ്‍മാനെ ബേക്കറി ജംഗ്ഷനില്‍ വച്ച് പേഴ്സണല്‍ സ്റ്റാഫ് ഇറക്കിവിടുകയായിരുന്നു.
https://www.facebook.com/Malayalivartha
























