വീട്ടില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴയിൽ വീട്ടില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. പള്ളിപ്പുറം തിരുനല്ലൂര്‍ തോട്ടുവക്കത്ത് ഗോപിനാഥിന്റെ മകന്‍ ഹരീഷ്‌കുമാറി(45)നെയാണ് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് വീട്ടില്‍ നിന്ന് ഹരീഷിനെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തിരുനല്ലൂര്‍ കായലോരത്തു നിന്നു ചെരുപ്പ് കണ്ടെത്തുകയായിരുന്നു.
ഫയര്‍ഫോഴ്‌സും, പൊലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഹരീഷ് കുമാര്‍ അസുഖബാധിതനായിരുന്നു. ചികിത്സാ ചെലവിന് പണമില്ലാതെ മാനസിക വിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























