ചെന്നിത്തല കേന്ദ്രത്തിലേക്ക്? പുതിയ ചുമതല നൽകാൻ ഒരുങ്ങി ഹൈക്കമാന്റ്! ഇത് അതുക്കും മേലെ... സങ്കടം രാഹുൽ കേട്ടു

കേരളത്തിൽ കെപിസിസി പ്രസിഡന്റായി കെ സുധാകരൻ സ്ഥാനാരോഹണം നടത്തിയ ചടങ്ങിൽ ഏറെ വികാര നിർഭരനായി ചെന്നിത്തല ഒരു മുഴുനീളൻ പ്രസംഗം കാച്ചിയിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉൾപ്പെടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ അത്തരം രോദനങ്ങളും തന്നെ പിന്നിൽ നിന്ന് കുത്തിയ കഥകളും പറഞ്ഞപ്പോൾ ഇത്ര പെട്ടന്ന് ചെന്നിത്തലയ്ക്ക് വെച്ചടി കയറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
ഉടൻ തന്നെ ഡൽഹിയിൽ നിന്നും വിളി വന്നു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ ഈ വിഷയത്തിൽ താരിഖ് അൻവർ തന്നെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ദേശീയ നേത്യത്വത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു.
ഗ്രൂപ്പ് നേതാക്കളുമായി ചർച്ച ചെയ്തു തന്നെയാണ് കേരളത്തിൽ പ്രതിപക്ഷ നേതാവിനെയും പിസിസി അധ്യക്ഷനെയും തീരുമാനിച്ചത്. യുഡിഎഫ് കൺവീനറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് നേതാവ് കെ. വി. തോമസ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കെപിസിസി വർക്കിങ് പ്രസിഡിന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് കെ വി തോമസ് ദില്ലിയിലെത്തിയത്.
തന്നെ അറിയിക്കാതെ മാറ്റിയതിലെ അതൃപതി നേരത്തെ അദ്ദേഹം ഹൈക്കമാന്‍റിനെ അറിയിച്ചിരുന്നു. രമേശ് ചെന്നിത്തലയുമായും മുകുള്‍ വാസ്നിക്ക് കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് മുകുള്‍ വാസ്നിക്ക് വ്യക്തമാക്കി.
ഇതോടൊപ്പം കേരളത്തില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍ ഉയർന്ന് കേൾക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് ഈ നേതാക്കളെയാണ് അന്തിമമായി പരിഗണിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കഴിഞ്ഞാല്‍ ഡിസിസികളുടെ പുനസംഘടനയിലേക്ക് കടക്കാനും ഹൈക്കമാന്‍ഡിന് നീക്കമുണ്ട്.
കഴിഞ്ഞ ദിവസം തന്നെ ഇതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. അതേസമയം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കുള്ള പേരുകളില്‍ കെ മുരളീധരന് തന്നെയാണ് മുന്‍തൂക്കം. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്.
പ്രതിപക്ഷ നേതൃസ്ഥാനത്തും കെപിസിസിയിലും രാഹുല്‍ ഗാന്ധിക്ക് വിശ്വാസമുള്ള നേതാവിനെയാണ് നിയമിച്ചിരിക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും രാഹുലിന് വിശ്വാസമുള്ളയാള്‍ തന്നെ വരണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.
അങ്ങനെ ഒരാള്‍ കെ മുരളീധരന്‍ മാത്രമാണ്. അതേസമയം കാലതാമസമില്ലാതെ തീരുമാനമെടുക്കുന്നതിന്റെ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താരിഖ് അന്‍വര്‍ ചര്‍ച്ചകള്‍ക്കായി ഇന്നലെ കേരളത്തിലെത്തിയിട്ടുണ്ട്.
മുരളീധരനെ അനുനയിപ്പിക്കുമോ താരിഖ് അന്‍വര്‍ എന്നാണ് ഇനി അറിയാനുള്ളത്. തന്നെ പരിഗണിക്കേണ്ടെന്ന് പരസ്യമായി തന്നെ മുരളീധരന്‍ പറഞ്ഞിരുന്നു. മുരളീധരനെ കൂടാതെ കെവി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഹൈക്കമാന്‍ഡ് ഉന്നയിക്കുന്നുണ്ട്.
തിരുവഞ്ചൂരിനെ എ ഗ്രൂപ്പാണ് ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം നിലവിലെ കണ്‍വീനര്‍ എംഎം ഹസന് മാറാന്‍ താല്‍പര്യമില്ല. പക്ഷേ തിരഞ്ഞെടുപ്പ് തോല്‍വിയോടെ പഴയ നേതാക്കളൊന്നും ഇപ്പോഴുള്ള സ്ഥാനത്ത് തുടരേണ്ട എന്ന നിലപാടിലാണ് രാഹുല്‍.
https://www.facebook.com/Malayalivartha
























