മൂന്ന് തവണയോളം കാറിന് ബോംബിട്ടു... കൂടെയുള്ളത് അംഗരക്ഷകർ... ഏത് നിമിഷവും കൊല്ലപ്പെടാം!

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് അക്കമിട്ട് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ മറുപടി നല്‍കിയിരുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുധാകരന്‍ വെല്ലുവിളിച്ചിട്ടുണ്ട്.
മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ട വിവരം അറിഞ്ഞിട്ടും സ്വന്തം ഭാര്യയോട് പോലും പറയാതിരുന്ന പിണറായി അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് തനിക്ക് സംശയമുണ്ടെന്നും സുധാകരന്‍ രാവിലെ പരിഹസിച്ചിരുന്നു.
എന്നാൽ ഇപ്പോൾ സുധാകരന് നേരെ ഉണ്ടായിട്ടുള്ള ഭീഷണി ആക്രമണങ്ങളും വെളിപ്പെടുത്തുകയാണ് കെ. സുദാകരൻ. ‘മൂന്നു തവണ കാർ ബോംബിട്ടു തകർത്തു, കെ. സുധാകരൻ എന്ന രാഷ്ട്രീയക്കാരനെ ജീവിക്കാൻ അനുവദിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നു പിണറായി വിജയൻ നൂറുകണക്കിന് വേദികളിൽ പ്രസംഗിച്ചു. എത്രയോ തവണ ആക്രമണ ശ്രമങ്ങൾ, തലനാരിഴയ്ക്കു മാത്രം രക്ഷപെട്ടു.’ എന്നുമാണ് മറുപടി നൽകാനെത്തിയ വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് ഇത്തരം കാര്യങ്ങൾ വിശദീകരിച്ചത്.
അവിടെ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത ശേഷം ഒരു സിപിഎംകാരൻ കൊല്ലപ്പെട്ടിട്ടുണ്ട്. 28 കോൺഗ്രസ് പ്രവർത്തകരെ വെട്ടി നുറുക്കി കശാപ്പു ചെയ്ത മണ്ണാണ് കണ്ണൂരിന്റേത്. 28 പേരെ വെട്ടിക്കൊന്നപ്പോൾ കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായ കൈപ്പിഴവായിരുന്നു കെ. നാണുവിന്റെ കൊലയെന്ന് അദ്ദേഹം സമ്മതിക്കുന്നു.
തന്റെ വീടിനു 13 വർഷം പ്രവർത്തകരുടെ കാവലായിരുന്നു. യാത്ര ചെയ്യുമ്പോൾ മുന്നിലും പിന്നിലും പാർട്ടിക്കാരുടെ അകമ്പടിയാണ്, പോയ വഴിക്കു തിരിച്ചു വരില്ല. അത്തരമൊരു രാഷ്ട്രീയ ചുറ്റുപാടിലാണ് പിടിച്ചു നിൽക്കുന്നത്.
നാൽപാടി വാസു കേസിൽ താൻ പ്രതിയല്ല, തന്റെ ഗൺമാനാണു വെടിവച്ചത്. കണ്ണൂർ ജില്ലയിൽ നടത്തുന്ന രാഷ്ട്രീയ ജാഥയ്ക്കു പോകുമ്പോൾ സിപിഎം കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഈ സമയം യുഡിഎഫ് സർക്കാരും എൽഡിഎഫ് സർക്കാരും തനിക്കു തന്ന ഗൺമാനാണ് വെടിവയ്ക്കുന്നത്.
അതും സിപിഎമ്മുകാർക്കെതിരെയല്ല, അവർ വരാതിരിക്കാൻ വശത്തു നിന്നു വെടി വയ്ക്കുമ്പോൾ അങ്ങ് അകലെ ഒരു മരത്തിന്റെ ചുവട്ടിൽ ഇതിലൊന്നും പങ്കാളിത്തമില്ലാതെ ദൃക്സാക്ഷിയായി നോക്കി നിന്ന വാസുവിനാണ് വെടിയേറ്റത്.
താൻ ഗുണ്ടായിസം കാണിക്കുന്നു എന്നു പറയുന്നവർ കണ്ണൂരിൽ കോൺഗ്രസ് എത്ര കൊലപാതകം നടത്തിയെന്ന് അന്വേഷിക്കണം. നാണുവിന്റേതല്ലാതെ ഒരു കൊലപാതകവും കോൺഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ 15, 20 വർഷത്തിനകം കോൺഗ്രസിന്റെ എത്ര പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കണം.
കോൺഗ്രസിന്റെ ഒരു പ്രവർത്തനും ജയിലിൽ ഉണ്ടായിട്ടില്ല. ഇ.പി. ജയരാജൻ വധശ്രമക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു. പക്ഷെ പ്രതിയല്ല. അന്വേഷണത്തിൽ ഒരു റോളുമില്ലെന്നു പറഞ്ഞ് കേസിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യന്ത്രിയോടു തനിക്കു വ്യക്തിപരമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. എന്റെ 28 കുട്ടികളെ വെട്ടിനുറുക്കിയപ്പോൾ അവർക്കു റീത്തുവച്ചു കഴിയുമ്പോൾ എനിക്കു വികാരമുണ്ടാകും, വിചാരമുണ്ടാകും. എന്നിട്ടും സിപിഎമ്മിന്റെ പട്ടാളത്തെ കൊന്നുകളയാമെന്ന് ചിന്തിച്ചിട്ടില്ല.
അക്രമിയാകാനും കൊലയാളിയാകാനും ശ്രമിച്ചിട്ടില്ല. കണ്ണൂരിൽ നടത്തിയത് ചെറുത്തു നിൽപ് മാത്രമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ ബഹുമാനമുണ്ട്. തെറ്റു ചൂണ്ടിക്കാട്ടൽ തന്റെ ബാധ്യതയാണ്. അതു നിറവേറ്റുമെന്നും കെ. സുധാകരൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























