Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ഇനി അന്വേഷിച്ച് ഇറങ്ങാൻ പോകുന്നത് ബിജെപി... സംശയത്തിൽ ആ നേതാവ്! കണ്ടെത്തിയാൽ പിന്നെ തീർന്നു...

20 JUNE 2021 10:46 PM IST
മലയാളി വാര്‍ത്ത

കൊടകര കുഴൽപണ കേസ് സംസ്ഥാനത്തെ ബിജെപിയെ ആകമാനം പിടിച്ചുലച്ച ഒരു സംഭവം തന്നെയാണ്. തൊട്ട് പിന്നാലെ അപര സ്ഥാനാർഥിക്കു പണം നൽകൽ, കോഴ നൽകി എതിർ സ്ഥാനാർഥിയെ ഒഴിവാക്കൽ തുടങ്ങി നേതൃത്വത്തിനെതിരെയുളള കേസുകളിൽ പെ‍ാലീസ് അന്വേഷണം സജീവമായിരിക്കുന്ന ഈ സാഹചര്യത്തിൽ.

സത്യാവസ്ഥ എന്തെന്ന് അറിയാൻ ഇനി ബിജെപി തന്നെ നേരിട്ട് ഇറങ്ങുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്. വിവാദത്തിന്റെ വഴി കൃത്യമായി മനസിലാക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

തിരഞ്ഞെടുപ്പ് തിരിച്ചടിയും നേതൃത്വ പ്രശ്നങ്ങളെയും കുറിച്ചു കേന്ദ്രകമ്മിറ്റിക്കു റിപ്പേ‍ാർട്ടു നൽകിയെന്ന വിഷയത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണത്തിൽ ബിജെപി സംസ്ഥാന ഘടകം ഇറങ്ങിത്തിരിച്ചു. തിരഞ്ഞെടുപ്പു ഫണ്ട് ചെലവഴിച്ചതിനെ കുറിച്ചുള്ള കാര്യങ്ങളും റിപ്പേ‍ാർട്ടിലുണ്ടെന്നും പ്രചാരണം നടക്കുന്നുണ്ട്.

രാജ്യത്തെ അറിയപ്പെടുന്ന മുതിർന്ന മുൻ ഐഎഎസ് ഒ‍ാഫിസർ സി.വി.ആനന്ദബേ‍ാസ്, മുൻ ഡിജിപി ജേക്കബ് ‍തോമസ്, മെട്രേ‍ാമാൻ ഇ.ശ്രീധരൻ എന്നിവരുൾപ്പെട്ട കമ്മിറ്റി തിരഞ്ഞെടുപ്പിലെ സംഘടനാ നേതൃത്വത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ബിജപി കേന്ദ്രനേതൃത്വത്തിന് വിശദമായ റിപ്പേ‍ാർട്ടു നൽകിയെന്ന വാർത്തയാണ് നേതൃത്വത്തെ പിടിച്ചുലച്ചത്.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരനും ഡൽഹിയിൽ വച്ചു കമ്മിറ്റിയെയും റിപ്പേ‍ാർട്ടിനെയും നിഷേധിച്ചു. അത്തരമെ‍ാരു കമ്മിറ്റിയില്ലെന്നും അതു മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണെന്നും ഇരുവരും ആവർത്തിച്ചു പറഞ്ഞിരുന്നു.

സംഘടനാകാര്യത്തിൽ ആനന്ദബേ‍ാസിന് ഒരു ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. റിപ്പേ‍ാർട്ടു നൽകിയിട്ടില്ലെന്ന് ഇ.ശ്രീധരന്‍ പറഞ്ഞെങ്കിലും നൽകിയെന്ന നിലപാടിലായിരുന്നു സി.വി.ആനന്ദബേ‍ാസ്. അതേസമയം, ജേക്കബ് തേ‍ാമസ് വിഷയത്തിൽ പ്രതികരിച്ചുമില്ല. സംഭവം വിവാദമായതേ‍ാടെ, അങ്ങനെയെ‍ാരു കമ്മിറ്റിയെ നിയമിച്ചിട്ടില്ലെന്നു ബിജെപി കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി പ്രസ്താവനയും ഇറക്കേണ്ടി വന്നു.

പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി പ്രധാനമന്ത്രിക്കു നൽകാനെന്ന പേരിൽ ഒരു മുൻ സംസ്ഥാന പ്രസിഡന്റ്, തിരഞ്ഞെടുപ്പിന്റെ പെ‍ാതുസ്ഥിതിയെക്കുറിച്ചു, പെ‍ാതുസമ്മതനായ വ്യക്തിയെന്ന നിലയിൽ ആനന്ദബേ‍ാസിൽ നിന്നു റിപ്പേ‍ാർട്ടു വാങ്ങിയിരിക്കുമേ‍ാ എന്നു ഒരു വിഭാഗം നേതാക്കൾക്കിടയിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം ദേശീയ അധ്യക്ഷനുമായി അടുത്ത ദിവസം ചർച്ചചെയ്യുമെന്നാണ് അരിയാൻ കഴിഞ്ഞിട്ടുള്ളത്.

പാർട്ടിയല്ല പ്രധാനമന്ത്രിയാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതെന്ന പ്രചാരണവും ശക്തമായി ഉയരുന്നുണ്ടായിരുന്നു. എന്നാൽ പാർട്ടി ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രി സംഘടനാ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അമിത് ഷായും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമാണ് അതിനു ഉത്തരവാദിത്തപ്പെട്ട നേതാക്കളെന്നും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, റിപ്പോർ‌ട്ടു നൽകിയിട്ടുണ്ടെങ്കിൽ അത് ആർക്കെന്നാണു നേതൃത്വത്തിന്റെ ഇപ്പോഴത്തെ അന്വേഷണം.

തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് മിസേ‍ാറം ഗവർണർ പി.എസ്. ശ്രീധരൻപിളള പ്രധാനമന്ത്രിക്കു റിപ്പേ‍ാർട്ടു നൽകിയെന്നും വ്യാപകമായ പ്രചാരണവും വാർത്തകളും ഉണ്ടായെങ്കിലും അദ്ദേഹം മണിക്കൂറുകൾക്കുള്ളിൽ നിഷേധിച്ചിരുന്നു.

സംഘടനാകാര്യങ്ങൾ അന്വേഷിക്കാൻ മുതിർന്ന നേതാക്കളുടെ കമ്മിറ്റിയെ നിയമിക്കുന്നതാണ് ഇതുവരെയുള്ള പാർട്ടി കീഴ്‌വഴക്കം. ആനന്ദബേ‍ാസിന് പാർട്ടിയിൽ സംഘടനാചുമതല ഒന്നുമില്ലെന്നു നേതൃത്വം ആവർത്തിച്ചു പറയുന്നുമുണ്ട്. ഇത്തരത്തിൽ ആകെ കൺഫ്യൂഷനിലാണ് പാർട്ടിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (6 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (7 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (7 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (7 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (8 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (9 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (9 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (9 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (10 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (10 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (11 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (11 hours ago)

Malayali Vartha Recommends