Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഷ സുല്‍ത്താനക്കെതിരായ രാജ്യ​ദ്രോഹ കേസ്.... ചോദ്യം ചെയ്ത് വിട്ടയച്ചു... ലക്ഷദ്വീപില്‍ തുടരേണ്ടി വരും...

20 JUNE 2021 10:51 PM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

കോടതി നിർദ്ദേശപ്രകാരം ഉടൻ ഒരു അറസ്റ്റ് ഉണ്ടാവില്ല എന്ന് തന്നെ പ്രതീക്ഷിച്ചായിരുന്നു ചലച്ചിത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഐഷ സുൽത്താന ഇന്ന് കവരത്തി പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്. വ്യാഴാഴ്ച ഐഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ജൂൺ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച ശേഷമായിരുന്നു കോടതി ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചതും. ഒരാഴ്ചത്തേക്കാണ് ഐഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. ഇതിനു ശേഷമായിരുന്നു സ്റ്റേഷനിൽ ഹാജരായതും.

എന്നാൽ, രാജ്യദ്രോഹ കേസിൽ പ്രതിചേര്‍ക്കപ്പെട്ട ഐഷ സുൽത്താനയെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയാണ് ഇപ്പോൾ ചെയ്തത്. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്.

ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല എന്നാണ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും കവരത്തി പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ പൊലീസ് ഹെഡ്കോർട്ടേഴ്സിൽ അഭിഭാഷകനോടെപ്പമാണ് ചോദ്യം ചെയ്യലിന് ഐഷ ഹാജരായത്. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ ഉപയോഗിക്കുകയാണെന്ന് ചാനൽ ചർച്ചയിൽ ഐഷ ആരോപിച്ചത് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിട്ടുള്ളത്.

ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു അയ്ഷ സുൽത്താന പറഞ്ഞ‌ത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു.

ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തിരുന്നു.

എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ അയ്ഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.

അതേസമയം, ലക്ഷദ്വീപിന്‍റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റാൻ അഡ്മിനിസ്ട്രേഷൻ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശ്രമം.

എന്നാൽ ഇതിന് ഔദ്യോഗികമായി അഡ്മിനിസ്ട്രേഷന്‍ നീക്കം തുടങ്ങിയതായി ദ്വീപിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട തീരുമാനങ്ങൾക്കെതിരെ നിരവധി കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കെയാണ് അഡ്മിനിസ്ട്രേഷന്‍റെ പുതിയ നീക്കമെന്നാണ് സൂചന. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (26 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (30 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (54 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (12 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (12 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (12 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (12 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (12 hours ago)

Malayali Vartha Recommends