'സുധാകരനെ കാണുന്നത് അച്ഛന്റെ സ്ഥാനത്ത്'; ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ സുധാകരനെതിര നിയമനടപടിക്കില്ലെന്ന് ഫ്രാന്‍സിസിന്റെ മകന് ജോബി
ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ സുധാകരനെതിര നിയമനടപടിക്കില്ലെന്ന് സുധാകരന് പരാമര്‍ശിച്ച ഫ്രാന്‍സിസിന്റെ മകന് ജോബി വ്യക്തമാക്കി. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു. സുധാകരനെ കാണാന്‍ കണ്ണൂരിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാമ്ബസില്‍ വച്ച് ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. സുധാകരന്റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും ദിവസങ്ങള്‍ക്ക് മുമ്ബ് ജോബി പറഞ്ഞിരുന്നു. മൈക്ക് കൊണ്ട് അച്ഛന് പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും അന്ന് ജോബി വിശദീകരിച്ചിരുന്നു.അച്ഛന് ഫ്രാന്‍സിസിന് പിണറായി വിജയനുമായി പില്ക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛന് കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ കൂരാച്ചുകുണ്ടില്‍ എത്തിയപ്പോള്‍ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ജോബി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha