പെട്ടിയുമായി നേരെ അങ്ങേരുടെ വീട്ടിൽ പോയാൽ മതി: ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തോളാൻ പറയുക: അങ്ങനെയേ അയാളെ വിശ്വാസത്തിലെടുക്കാൻ പറ്റൂ: കോൺസുൽ ജനറലിനെ മയക്കിയെടുത്തത് ഇങ്ങനെ: സ്വർണക്കടത്ത് കേസ് പ്രതികളുടെ ചാറ്റ് പുറത്ത്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള പ്രതികളുടെ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു... സിപിഎം കമ്മിറ്റി എന്ന് പേരിട്ട ചാറ്റുകളിലായിരുന്നു പ്രതികൾ ആശയവിനിമയം നടത്തിയത്.... ഇപ്പോൾ ഇതാ ഈ ചാറ്റുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കൂടെ പുറത്തു വരികയാണ്.
‘സാധനം കൈയിൽ കിട്ടിയിട്ടുണ്ട്, ഞാൻ ഇതാ വെളിയിലോട്ട് പോണ്... ‘താങ്ക്യു, താങ്ക്യു വെരിമച്ച്... ഇത്രമാത്രം ചെയ്താൽ മതി. ഇതാണ് ഒരു സമാധാനം ഉള്ളത്...’
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്ത് സംഘങ്ങളുടെ ‘ചാറ്റ്’ ഇങ്ങനെയൊക്കെയാണ് തകൃതിയായി നടന്നു കൊണ്ടിരുന്നത്. രഹസ്യസന്ദേശങ്ങൾ കൈമാറാൻ ടെലിഗ്രാം ആപ്ലിക്കേഷനിൽ ഉണ്ടാക്കിയ ഗ്രൂപ്പിന് ‘സി.പി.എം. കമ്മിറ്റി’ എന്നും സ്വർണം വന്നിരുന്ന പാക്കേജിന് ‘സാധനം’ എന്നുമായിരുന്നു ഇവർ പേരിട്ടിരുന്നത്.
‘കമ്മിറ്റി’ അംഗങ്ങളുടെ പേരുകളിൽ പോലും ഇവർ കള്ളം കാണിച്ചു. സൂസപാക്യം (പി.എസ്. സരിത്ത്), ഹലോ (കെ.ടി. റമീസ്), സാൻഫ്രാൻസി (സന്ദീപ് നായർ) എന്നിങ്ങനെയായിരുന്നുഇവരുടെ പേരുകൾ. സ്വർണക്കടത്തിന്റെ ‘ലൈവ്’ വിവരങ്ങൾ കൈമാറിയിരുന്നത് ഈ ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു.
യു.എ.ഇ.യിൽനിന്നു സ്വർണം അയക്കുന്ന മെസേജ് റെമീസ് അയക്കും. സ്വർണത്തിന്റെ അളവും ആരുടെ പേരിലാണെന്നുമടക്കമുള്ള വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വർണം കൈപ്പറ്റുന്നതുവരെ ചാറ്റ് തുടർന്നുകൊണ്ടേയിരിക്കും. റെമീസിന്റെ നിർദേശപ്രകാരം സന്ദീപായിരുന്നു ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയത്. സ്വർണം അയക്കുന്ന നയതന്ത്രബാഗേജിന്റെ എയർവേ ബിൽ നമ്പർ, ഓതറൈസേഷൻ ലെറ്റർ എല്ലാം ഗ്രൂപ്പിൽ കൈമാറിയിട്ടുണ്ടായിരുന്നു.
ഒരുതവണ സ്വർണം കടത്തുന്നതിന്റെ ഭാഗമായി നടന്ന ടെലിഗ്രാം ചാറ്റ്
ഇങ്ങനെയാണ്
""സരിത്ത്: ‘‘അമ്പത് കിലോയുടെ നോട്ടിഫിക്കേഷൻ വന്നിരുന്നു. ഇനി അങ്ങേരെ പറഞ്ഞു മനസ്സിലാക്കണം (കോൺസൽ ജനറലിനെ ഉദ്ദേശിച്ചുള്ളത്). അതാണ് ബുദ്ധിമുട്ട്. അമ്പത് കിലോ എന്തുകൊണ്ടാണെന്നു പറഞ്ഞു മനസ്സിലാക്കണം.’’
റമീസ്: ‘‘അതിനു പെട്ടിയുമായി നേരെ അങ്ങേരുടെ വീട്ടിൽ പോയാൽ മതി. ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തോളാൻ പറയുക. അങ്ങനെയേ അയാളെ വിശ്വാസത്തിലെടുക്കാൻ പറ്റൂ. സാധനങ്ങൾ കംപ്ലീറ്റ് തുറന്നോളാൻ പറയുക. ഒ.ക്കെ... മൂന്നു സാധനങ്ങളാണുള്ളത്.’’
സന്ദീപ്: ‘‘റമീസ് ഭായ്, മെയിൻ ആയിട്ട് ബോക്സിന്റെ ലെവൽ (വലുപ്പം) കുറയ്ക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്കുതോന്നുന്നത്.’’
റമീസ്: ‘‘ആ വലിയ രണ്ടു സാധനം മാത്രം എടുത്താൽ മതി. വേറെയൊന്നും നിങ്ങൾ എടുക്കണ്ട.’’
റമീസ്: ‘‘നിങ്ങൾ കാണുന്നപോലത്തെ ഭീകരത ഒന്നും അതിനില്ലാട്ടോ. ഫോട്ടോ എടുത്തതിന്റെയാണ്. നോർമൽ പെട്ടിയാണത്. ലാൻഡ്ക്രൂയിസർ അല്ലെങ്കിൽ ഇന്നോവ ഉണ്ടെങ്കിൽ സുഖമായിട്ട് പോവും. നോ ഇഷ്യൂസ്. ഇനിയിപ്പോ അടുത്തതു മുതൽ സാധനം വെയ്റ്റ് കൂടുകയല്ലേ. അതാണ് അയച്ചുനോക്കുന്നത്.’’
സരിത്ത്: ‘‘സെൻഡർ നെയിം ലാസ്റ്റ് വന്നu ബിൽ ഓഫ് എൻട്രിയിലും ജമാൽ ഹുസൈൻ അൽസാബി എന്നാണ്. ഇവിടെ റിസീവറും അൽസാബി തന്നെ. സെൻഡർ നെയിം പോകുന്ന ബംഗാളിയുടെ പേര് തന്നെ വെക്കാൻ പറയൂ.’’ ആ ചാറ്റ് അവിടെ അവസാനിക്കുന്നു. എന്നാൽ ദിവസങ്ങൾക്കുശേഷം സ്വർണം കൈയിൽ കിട്ടിയശേഷം സരിത്തിന്റെ മെസേജ് ഇങ്ങനെയായിരുന്നു . ‘സാധനം ഡെലിവറായി, കൈയിൽ കിട്ടി. ഞാനിറങ്ങുകയാണ്...’കള്ളക്കടത്ത് പ്രതികളുടെ ചാറ്റും കൂടുതൽ വിവരങ്ങളും എല്ലാം ഞെട്ടിക്കുന്നതാണ്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് തുടങ്ങിയ ശേഷം കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരയച്ച ടെലഗ്രാം സന്ദേശത്തിന്റെ ഒരു ഭാഗമാണ് കാരണം കാണിക്കൽ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയത്.റിപ്പോർട്ടിലുള്ള ആദ്യ ചാറ്റ് തുടങ്ങുന്നത് 2019 ഡിസംബർ ഒന്നിനായിരുന്നു.
ആദ്യ ചരക്കിൽ 50 കിലോയുടെ നോട്ടിഫിക്കേഷൻ ഉണ്ടെന്ന് ചാറ്റിൽ സരിത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വർണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ് ഇവരുടെ ചാറ്റിൽ നടന്നത്. ബാഗേജിന്റെ ഭാരം സംബന്ധിച്ചുള്ള തന്റെ ഭയം ഒരു ചാറ്റിൽ സരിത്ത് പ്രകടിപ്പിച്ചിട്ടുണ്ട്. ആ സമയം റമീസ് സരിത്തി നെ ധൈര്യപ്പെടുത്തുന്നുമുണ്ട്. ലാൻഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കിൽ സ്വർണമടങ്ങുന്ന പെട്ടി അതൊരു പേടിയും ഇല്ലാതെ കടത്താമെന്നാണ് റമീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജിൽ നയതന്ത്ര കാർഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്ത് കർശനമായി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha





















