കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും പക്ഷിപ്പനി (എച്ച്5എൻ1)സ്ഥിരീകരിച്ചു.... ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും പക്ഷിപ്പനി (എച്ച്5എൻ1)സ്ഥിരീകരിച്ചു. കണ്ണൂർ ഇരിട്ടി എടക്കാനത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് . ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇവിടെ കാക്കയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഒരു മാസം മുൻപ് കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷപ്പനി മൂലമാണെന്ന സ്ഥിരീകരണം ഇന്നലെയാണ് എത്തിയത് . വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല.ഇവിടെ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം .രോഗം സ്ഥിരീകരിച്ചത് കാക്കയിൽ ആയതിനാൽ രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതേസമയം ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കാക്കകളിൽ പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാർഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡിലുമായി പതിനാറോളം കാക്കകൾ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നു ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.
"
https://www.facebook.com/Malayalivartha





















