വെങ്ങാനൂരില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുക്കാര്‍ റോഡ് ഉപരോധിച്ചു.... അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെതിരെയാണ് പ്രതിഷേധം

വെങ്ങാനൂരില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുക്കാര്‍ റോഡ് ഉപരോധിച്ചു. അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെതിരെയാണ് പ്രതിഷേധം.
സുരേഷിന്റെ വീട്ടുകാര്‍ തങ്ങളോട് സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സുരേഷും അര്‍ച്ചനയും അര്‍ച്ചനയുടെ വീട്ടില്‍വന്ന് മടങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് സംഭവം നടന്നിരിക്കുന്നത്.
തീകൊളുത്തിയ അര്‍ച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സമയം സുരേഷ് അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു.
അര്‍ച്ചനയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടായിരുന്നു. സുരേഷിന്റെ അച്ഛന്‍ അര്‍ച്ചനയുടെ അച്ഛനോട് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്.
വസ്തു വാങ്ങാനാണ് ഇതെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. പിന്നീട് പണം ആവശ്യപ്പെട്ടില്ല. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അര്‍ച്ചനയും സുരേഷും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. വഴക്കിന്റെ കാരണം തങ്ങളോട് അര്‍ച്ചന പറയാറുണ്ടായിരുന്നില്ലെന്നും എല്ലാം മനസ്സിലൊതുക്കുകയായിരുന്നുവെന്നുമാണ് അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha





















