തിരുവനന്തപുരം ആര്‍ സി സി യിലെ ലിഫ്റ്റ് തകര്‍ന്ന് മരിച്ച നദീറയുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം ആര്‍ സി സി യിലെ ലിഫ്റ്റ് തകര്‍ന്ന് മരിച്ച കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നദീറയുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഈ മാസം 17നായിരുന്നു യുവതി മരിച്ചത്.
മയ് പതിനഞ്ചിനായിരുന്നു അപകടം ഉണ്ടായത്. ആര്‍ സി സിയില്‍ ചികിത്സയിലായിരുന്ന മാതാവിനെ പരിചരിക്കാനെത്തിയ നദീറ ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ചപ്പോഴാണ് അപകടമുണ്ടായത്.
യുവതി രണ്ട് മണിക്കൂറോളം അവിടെ തന്നെ കുടുങ്ങിക്കിടന്നു. പിന്നീട് സുരക്ഷാ ജീവനക്കാരാണ് നദീറയെ കണ്ടെത്തിയത്.
അപായ സൂചന നല്‍കാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ ആശുപത്രി അധികൃതര്‍ പുറത്താക്കിയിരുന്നു
"
https://www.facebook.com/Malayalivartha





















