രണ്ടുവർഷം മുൻപ് ഹരിപ്പാട് നിന്നും കാണാതാകുന്നു! വർഷങ്ങളോളം അന്വേഷണം നടത്തിയിട്ടും തെളിവുകൾ ലഭിച്ചില്ല ... ഒടുവിൽ ഭര്‍തൃമതിയായ യുവതിയെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തുന്നത് കാമുകന്റെ കൂടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

ഹരിപ്പാടിൽ രണ്ടുവര്‍ഷം മുൻപ് കാണാതായ വിവാഹിതയായ യുവതിയെ പോലീസ് കണ്ടെത്തിയത് ബാംഗ്ലൂരുവിലൽ നിന്ന്. കാമുകനൊപ്പമായിരുന്നു യുവതിയെ പോലീസ് പിടികൂടിയത് . കാമുകന്റെ വീട്ടില്‍ നിന്ന് ലഭിച്ച ആധാര്‍കാര്‍ഡിന്റെ കോപ്പികളാണ് പൊലീസിന് സഹായകമായത്. നേരത്തേ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല .
അടുത്തിടെ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ വീട്ടില്‍ പോലീസിന്റെ ശക്തമായ പരിശോധനയുണ്ടായിരുന്നു. ഇതില്‍ തപാലിലെത്തിയ, യുവാവിന്റെ രണ്ട് ആധാര്‍ കാര്‍ഡുകള്‍ വീട്ടില്‍ നിന്ന് ലഭിക്കുകയുണ്ടായി. നാട്ടില്‍ നിന്ന് മാറിയശേഷം യുവാവ് രണ്ടുതവണ ആധാറിലെ ഫോട്ടാേ മാറ്റിയിരുന്നു. ഇതിന്റെ പ്രിന്റെ് തപാലില്‍ വീട്ടില്‍ എത്തുകയായിരുന്നു. ഇതായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നത്.
കാര്‍ഡുകള്‍ സൂക്ഷിച്ചുവച്ചുവെങ്കിലും മകന്‍ എവിടെയുണ്ടെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് യുവാവിന്റെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ബംഗളൂരുവില്‍ നിന്നാണ് ഫോട്ടോ പുതുക്കിയ ആധാര്‍ കാര്‍ഡുകള്‍ എത്തിയെന്ന് വ്യക്തമായതോടെ മൂന്നു ദിവസം മുൻപ് പൊലീസ് അവിടേക്ക് തിരിച്ചു.
ഫോട്ടോ പുതുക്കാന്‍ നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. യുവാവ് ഒരു വാഹന ഷോറൂമിലും യുവതി ഒരു ഫിറ്റ്നസ് സെന്ററിലും ജോലി ചെയ്ത വരികയായിരുന്നു.
https://www.facebook.com/Malayalivartha





















