ഡെല്‍റ്റാ പ്ലസ് വകഭേദം കണ്ടെത്തി: കടപ്രയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, വ്യാഴാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് നിയന്ത്രണം: മുന്നറിയിപ്പുമായി കേന്ദ്രം

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വൈറസിന്റെ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അധികൃതർ തീരുമാനം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഡി കാറ്റഗറിയിലാണ് കടപ്രയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 24 മുതല്‍ മുകളിലേക്ക് ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.
അതെസമയം, ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കടപ്രയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. കേരളം ഉള്‍പ്പെടെ ഡെല്‍റ്റാ പ്ലസ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha























