സംവിധായകനും കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറുമായ ശിവന്‍ അന്തരിച്ചു.... ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.... 'ചെമ്മീന്‍' സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു, മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടി

സംവിധായകനും കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറുമായ ശിവന്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 12.15ന് എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദേശീയ അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ദൃക്‌സാക്ഷിയായ ശിവന്‍ ആദ്യത്തെ കേരള മന്ത്രി സഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി അമൂല്യ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത പ്രസ് ഫോട്ടോ ഗ്രാഫറാണ്.
ചെമ്മീന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറെന്ന നിലയിലാണ് ചലച്ചിത്ര രംഗത്ത് ശിവന്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് സ്വപ്നം എന്ന ചിത്രം നിര്‍മ്മിക്കുകയും യാഗം, അഭയം,കൊച്ചു കൊച്ചു മോഹങ്ങള്‍, ഒരു യാത്ര, കിളിവാതില്‍, കേശു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം അവാര്‍ഡുകള്‍ വാരിക്കൂട്ടി.
1932 മേയ് 14ന് ഹരിപ്പാട് പടീറ്റതില്‍ ഗോപാല പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായിട്ടാണ് ശിവശങ്കരന്‍ നായരെന്ന ശിവന്റെ ജനനം.
പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ. ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍, സരിതാ രാജീവ് എന്നിവര്‍ മക്കളും ജയശ്രീ, ദീപ, ദീപ്തി,രാജീവ് എന്നിവര്‍ മരുമക്കളുമാണ്. തിരുവനന്തപുരത്തെ പ്രശസ്തമായ ശിവന്‍ സ്റ്റുഡിയോയുടെ ഉടമയാണ്. സംസ്‌കാരം പിന്നീട് നടത്തും.
"
https://www.facebook.com/Malayalivartha
























