വല്ലാത്തൊരു ലോകം... പഠിക്കാന്‍ മിടുക്കനായ കിരണിനെപ്പറ്റി പരിചയക്കാര്‍ക്ക് പറയാനുള്ളത് നല്ലതു മാത്രം; വിസ്മയുടെ മരണ ശേഷമാണ് ആ വീട്ടില്‍ നടന്ന സംഭവങ്ങള്‍ നാട്ടുകാരറിയുന്നത്; നാട്ടില്‍ സൗഹൃദങ്ങള്‍ വളരെ കുറവ്

വിസ്മയുടെ മരണം അയല്‍വീട്ടുകാര്‍ക്ക് പോലും വിശ്വസിക്കാനാകുന്നില്ല. ആ വീട്ടില്‍നിന്ന് ഒരു ഒച്ചപോലും ഞങ്ങള്‍ പുറത്തേക്കു കേട്ടിട്ടില്ല എന്നാണ് കിരണിന്റെ അയല്‍വീട്ടുകാര്‍ പറയുന്നത്. ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ വി.നായര്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നു മരിച്ച ശേഷമാണ് ഭര്‍ത്താവ് അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.കിരണ്‍കുമാര്‍ അവളെ മര്‍ദിച്ചിരുന്നെന്ന വിവരം അയല്‍ക്കാര്‍ പോലും അറിയുന്നത്.
പഠനത്തിലും മറ്റും മിടുക്കനായിരുന്ന കിരണ്‍ പരിചയക്കാരോടെല്ലാം സൗമ്യമായാണ് ഇടപെട്ടിരുന്നത്. പ്ലസ്ടുവിനു ശേഷം കോഴിക്കോട് മുക്കത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലായിരുന്നു പഠനം. നാട്ടിലെ സൗഹൃദങ്ങള്‍ പരിമിതമാണ്. ഒഴിവുസമയങ്ങളില്‍ നഴ്‌സറികളില്‍നിന്നും വിവിധയിനം ചെടികള്‍ വാങ്ങി വീട്ടിനുള്ളിലും മുറ്റത്തും നട്ടു വളര്‍ത്തുന്നതായിരുന്നു ഹോബി. വാഹനങ്ങളോടു വലിയ കമ്പമുണ്ടായിരുന്നു.
വിസ്മയയുടെ വീട്ടില്‍നിന്നും കൊടുത്ത കാര്‍ ഇഷ്ടമല്ലെന്നും ഇതേചൊല്ലി വിയോജിപ്പുകള്‍ ഉണ്ടെന്നും മാത്രമാണ് അടുത്ത സുഹൃത്തുക്കള്‍ പോലും ധരിച്ചിരുന്നത്. കിരണ്‍ മദ്യപിക്കുകയും ലഹരിവസ്തു വായിലിട്ടു ചവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിസ്മയ പരാതി പറഞ്ഞിരുന്നതായി വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നു.
കോവിഡ് കാലത്താണ് വിസ്മയയുടെയും കിരണിന്റെയും വിവാഹം. ആരും അടുത്തവീടുകളിലേക്കു പോലും പോകാത്ത സാഹചര്യമായിരുന്നതിനാല്‍ കിരണിന്റെ വീടിന്റെ അടുത്തുള്ളവര്‍ പോലും വിസ്മയയെ അപൂര്‍വമായേ കണ്ടിട്ടുള്ളൂ.
കിരണ്‍ നാട്ടുകാരോട് വലിയ അടുപ്പം കാണിച്ചിരുന്നില്ലെങ്കില്‍, സ്വന്തം നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു വിസ്മയ. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പൊതുപ്രവര്‍ത്തകനായിരുന്നതിനാല്‍ ചെറുപ്പത്തിലേ തന്നെ വിസ്മയ എല്ലാവരുമായും നന്നായി ഇടപെട്ടിരുന്നു. നൃത്തത്തിലും കലാപ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവമായിരുന്നു.
ഇതൊന്നും കിരണിന് ഇഷ്ടമല്ലായിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നു. സഹപാഠികളായ ആണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരില്‍ പോലും കിരണ്‍ തന്നെ മര്‍ദിച്ചിരുന്നതായി മകള്‍ പറഞ്ഞിട്ടുണ്ടെന്ന് വിസ്മയയുടെ അമ്മ സജിത വി.നായര്‍ പറയുന്നു.
അതേസമയം വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് എസ്.കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. കിരണിന്റെയും വിസ്മയയുടെയും വീടുകള്‍ ഐജി സന്ദര്‍ശിച്ചു. കഴിഞ്ഞ ജനുവരി 5ന് കിരണ്‍ മദ്യപിച്ച് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മുന്‍പില്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിച്ച സംഭവം പുനരന്വേഷിക്കുമെന്നും ഐജി പറഞ്ഞു.
വിസ്മയയുടെ ഭര്‍ത്താവ് അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.കിരണ്‍കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ ചന്ദ്രവിലാസം വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘമെത്തി. ഷാള്‍ ഉപയോഗിച്ചു കിടപ്പുമുറിയോടു ചേര്‍ന്ന വെന്റിലേഷനില്‍ വിസ്മയ തൂങ്ങിമരിച്ചതായി പറയുന്ന സ്ഥലത്ത് ഉള്‍പ്പെടെ ഐജി പരിശോധന നടത്തി.
കിരണിന്റെ മാതാപിതാക്കളായ സദാശിവന്‍പിള്ള, ചന്ദ്രമതിയമ്മ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. കിരണുമായുള്ള വഴക്കിനെത്തുടര്‍ന്നു വിസ്മയ 21നു പുലര്‍ച്ചെ കിടപ്പുമുറിയോടു ചേര്‍ന്ന വെന്റിലേഷനില്‍ തൂങ്ങിയെന്നും ആശുപത്രിയില്‍ എത്തിച്ചിട്ടും രക്ഷിക്കാനായില്ലെന്നുമാണ് കിരണിന്റെ വീട്ടുകാര്‍ മൊഴി നല്‍കിയത്. കാറിനെച്ചൊല്ലി കിരണ്‍ തര്‍ക്കമുണ്ടാക്കിയിരുന്നെങ്കിലും സ്ത്രീധനപീഡനം നടന്നിട്ടില്ല. രണ്ടുപേരും വളരെ സ്‌നേഹത്തോടെയാണു കഴിഞ്ഞതെന്നും മൊഴിയിലുണ്ട്.
രാവിലെ 10ന് വിസ്മയയുടെ നിലമേല്‍ കൈതോട്ടുള്ള വീട്ടില്‍ എത്തിയ ഐജി വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ പിള്ള, അമ്മ സജിത, സഹോദരന്‍ വിജിത്ത് എന്നിവരില്‍ നിന്നു മൊഴിയെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്ന് ഐജി പറഞ്ഞു.
"
https://www.facebook.com/Malayalivartha























