സുധാകരനാരാ ആള്‍... കമ്മ്യൂണിസ്റ്റ് സ്റ്റൈലില്‍ കോണ്‍ഗ്രസിനെ വാനോളം വളര്‍ത്താന്‍ സുധാകരന്‍ രംഗത്ത്; പാര്‍ട്ടി സ്‌കൂള്‍ ആരംഭിക്കും; 51 അംഗ സമിതികള്‍ നിലവില്‍ വരും; ബൂത്ത് കമ്മിറ്റികളുടെ കീഴിലായി 30 മുതല്‍ 50 വീടുകള്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍

കമ്മൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് സ്റ്റൈല്‍ പയറ്റുകയാണ് പുതിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
ജംബോ സമിതികള്‍ ഒഴിവാക്കി കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു. 51 അംഗ സമിതികള്‍ നിലവില്‍ വരും. ബൂത്ത് കമ്മിറ്റികളുടെ കീഴിലായി 30 മുതല്‍ 50 വീടുകള്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ എന്ന പേരില്‍ പുതിയ ഘടകം രൂപീകരിക്കാനുള്ള കെ. സുധാകരന്റെ നിര്‍ദേശത്തിനു സമിതി പച്ചക്കൊടി കാട്ടി.
3 വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍, ബാക്കി നിര്‍വാഹകസമിതി അംഗങ്ങള്‍ എന്നിങ്ങനെ ആയിരിക്കും 51 അംഗ സമിതി. ഡിസിസികളിലും ഇതേ സംഖ്യ തുടരും. നിയമസഭാ മണ്ഡലങ്ങള്‍ കുറവുള്ള കാസര്‍കോട്, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളില്‍ ചെറിയ സമിതി ആവും. ഭാരവാഹി നിയമനങ്ങളില്‍ സ്ത്രീകള്‍ക്കും പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കും 10% സംവരണം നടപ്പാക്കും.
അച്ചടക്കരാഹിത്യം എന്തു വില കൊടുത്തും അവസാനിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ തല സമിതികളും സംസ്ഥാനതല അപ്പീല്‍ സമിതിയും വരും. സമൂഹമാധ്യമങ്ങളില്‍ കൂടിയുള്ള അച്ചടക്ക ലംഘനവും അനുവദിക്കില്ല. ഇവിടെ പ്രത്യേക പെരുമാറ്റച്ചട്ടം വരും. കെപിസിസിയില്‍ സ്ഥിരം മീഡിയ സെല്‍ ആരംഭിക്കും. ചാനല്‍ ചര്‍ച്ചകളിലെ പ്രതിനിധിയെ പാര്‍ട്ടി തീരുമാനിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.
രാഷ്ട്രീയ പഠനത്തിന്റെ അഭാവം പാര്‍ട്ടിയെ ബാധിക്കുന്നത് കണക്കിലെടുത്ത് പാര്‍ട്ടി സ്‌കൂള്‍ ആരംഭിക്കും. ഭാരവാഹി നിയമനത്തിന് മെറിറ്റ് മാത്രമാവും മാനദണ്ഡമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. 'ഒരാള്‍ ഒരു പദവി' ബാധകമല്ല. അതേസമയം, ഭാരവാഹികള്‍ മുഴുവന്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകണം. പോഷക സംഘടനകളിലും മാറ്റം വരും. കെപിസിസി, ഡിസിസി പുനഃസംഘടന 3, 4 മാസത്തില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഭാരവാഹികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ നീക്കും.
യോഗത്തിനു മുന്നോടിയായി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.ഡി.സതീശന്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമിതിയില്‍ സുധാകരന്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. ഈ ചര്‍ച്ചയ്ക്കു ക്ഷണിക്കാത്തതിനെത്തുടര്‍ന്നു രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ നിന്നു കെ.മുരളീധരന്‍ വിട്ടുനിന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങള്‍ കോണ്‍ഗ്രസ് വിശദമായി പഠിക്കും. ഇതിനായി 5 മേഖലാ സമിതികളെ നിയോഗിക്കാന്‍ രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പു പ്രവര്‍ത്തനം സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിശോധിച്ചു കര്‍ശന നടപടിയെടുക്കാനും നിശ്ചയിച്ചു.
സമ്പൂര്‍ണ അഴിച്ചുപണി എന്ന വികാരത്തോടു സമിതി യോജിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. രാവിലെ പ്രധാന നേതാക്കളുമായി നടന്ന ചര്‍ച്ചയും സൗഹാര്‍ദപരമായിരുന്നു. പഴയ പ്രതാപത്തിലേക്കു കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണു ജംബോ സമിതി അവസാനിപ്പിച്ച് 51 അംഗ സമിതി രൂപീകരിക്കുന്നത്. സമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തില്‍ അതു വലുതാക്കില്ല. ഒരു തീരുമാനം എടുത്താല്‍ അതു നടപ്പാക്കാനുള്ള കരുത്തുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
അച്ചടക്കമില്ലായ്മ ഇനി അനുവദിക്കാന്‍ കഴിയില്ല. താഴെത്തട്ടില്‍ ജനകീയ ബന്ധം ശക്തമാക്കാനാണു മൈക്രോ ലെവല്‍ സമിതി അല്ലെങ്കില്‍ അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങുന്നത്. അതിനു കീഴിലുള്ള വീടുകള്‍ക്ക് ആശ്രയവും അത്താണിയും ആയി കോണ്‍ഗ്രസിന്റെ ആ സമിതി പ്രവര്‍ത്തിക്കണം. കെപിസിസി, ഡിസിസി ഭാരവാഹികളുടെ പ്രവര്‍ത്തനം 6 മാസത്തിനിടയില്‍ വിലയിരുത്തുകയും തുടര്‍ച്ചയായി വീഴ്ച വരുത്തുന്നവരെ നീക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha























